HOME
DETAILS

പൊലിസ് അസോസിയേഷന്‍ മാസികയുടെ  പേരില്‍ സമൂഹമാധ്യമങ്ങളില്‍ വാക്‌പോര്

  
backup
February 24 2020 | 03:02 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%af%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95
 
 
 
 
കൊച്ചി: കേരള പൊലിസ് അസോസിയേഷന്റെ മുഖമാസികയായ കാവല്‍ കൈരളിയുടെ പേരില്‍ അസോസിയേഷന്‍ അംഗങ്ങള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാകുന്നു. 
നാളെ കേരള പൊലിസ് ഹൗസിങ് സൊസൈറ്റിയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പൊലിസുകാര്‍ ചേരിതിരിഞ്ഞ് ആരോപണമുന്നയിക്കുന്നത്. 
വര്‍ഷങ്ങളായി പൊലിസ് അസോസിയേഷന്റെ മുഖമാസികയായ കാവല്‍ കൈരളിയുടെ പേരില്‍ വരിസംഖ്യാ തട്ടിപ്പ് നടത്തുന്നുവെന്നാണ് വലതുപക്ഷ അനുകൂലികളായ പൊലിസ് അസോസിയേഷന്‍ അംഗങ്ങള്‍ ആരോപിക്കുന്നത്. 2016 മുതല്‍ ഈ മാസിക കാണാനില്ലെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ എല്ലാ വര്‍ഷവും 120 രൂപ വീതം ഓരോ പൊലിസുകാരനും അസോസിയേഷനു നല്‍കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ 40,000 പേരുടെ കൈയില്‍നിന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി പിരിച്ച 1.44 കോടി രൂപ എന്തു ചെയ്‌തെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 
 
എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. 
നാളെ നടക്കുന്ന കേരള പൊലിസ് ഹൗസിങ് സൊസൈറ്റി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പൊലിസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പി പ്രവീണ്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. 2016ല്‍ സംഘടനാ തെരഞ്ഞെടുപ്പിനു ശേഷം പുതിയ ഭരണസമിതി നിലവില്‍ വന്നിരുന്നു. എന്നാല്‍ പഴയ ഭരണസമിതി കണക്കുകള്‍ ഓഡിറ്റ് ചെയ്യാതിരുന്നതിനാല്‍ മാസികയുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കാലതാമസം നേരിട്ടു. ഇതിനു ശേഷം മാസിക കൃത്യമായി ഇറക്കുന്നുണ്ടെന്നും തപാലില്‍ ലഭിക്കാത്തവര്‍ക്ക് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വഴി യൂനിറ്റുകളില്‍ എത്തിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു. 
40,000 പേരില്‍നിന്ന് വരിസംഖ്യ പിരിക്കുന്നുവെന്നത് തെറ്റാണ്. 35,000 പേരാണ് അസോസിയേഷനില്‍ ഉള്ളത്. അവരില്‍ നിന്നാണ് വരിസംഖ്യ ഈടാക്കുന്നത്. മാത്രമല്ല, ഈ വര്‍ഷത്തെ പിരിവ് മാസികയുടെ ആദ്യ ലക്കം അച്ചടിച്ച് വിതരണം ചെയ്ത ശേഷമാണു നടത്തിയതെന്നും കെ.പി പ്രവീണ്‍ പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  8 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago