കീടനാശിനികള്‍ ജില്ലയിലേക്ക് എത്തുന്നത് തടയണം: സ്വതന്ത്ര കര്‍ഷക സംഘം
കല്‍പ്പറ്റ: മാരകമായ കീടനാശിനികള്‍ അതിര്‍ത്തി കടന്ന് വയനാട്ടിലേക്ക് കൊണ്ടുവരുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കല്‍പ്പറ്റ മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം കമ്മിറ്റി ആവശ്യപ്പെട്ടു. നിരോധിത കീടനാശിനികള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് വയനാട്ടിലേക്ക് കൊണ്ടു വന്ന് വയനാട്ടിലെ കൃഷിയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ മറ്റൊരു ദുരന്തമേഖലയായി വയനാട് മാറാന്‍ സാധ്യതയുണ്ട്.
അതിനാല്‍ മാരകമായ കീടനാശിനികളെ തടയാന്‍ നടപടി ഉണ്ടാവണം. മണ്ഡലം പ്രസിഡന്റ് അന്ത്രു മണക്കോടന്‍ അധ്യക്ഷനായി. സി.കെ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ഉസ്മാന് മേമന, എം.പി മൊയ്തീന് ഹാജി, കെ. മമ്മുട്ടി, അബുഗൂഡലായ്, അസീസ് കാരേക്കാടന്‍, കുഞ്ഞിമുഹമ്മദ് പറമ്പില്‍, സെയ്ത് പള്ളിയാല്‍, സി. മുഹമ്മദ്, കാട അബ്ദുല്ല, പി. കുഞ്ഞുട്ടി, കുനിങ്ങാരത്ത് കുഞ്ഞബ്ദുല്ല ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."