HOME
DETAILS
MAL
മെഡിക്കല്‍ കോളജിനു വേണ്ടി ഒറ്റയാള്‍ സമരവുമായി വയോധികന്
backup
January 24 2019 | 04:01 AM
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ പൊതുപ്രവര്‍ത്തകന്റെ ഒറ്റയാള്‍ സമരം.
കെ.സി.എസ് നായര്‍(71)ആണ് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിനകത്ത് ഏകദിന ഉപവാസം നടത്തിയത്. വയനാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കൂ, വയനാടിനെ രക്ഷിക്കൂ എന്നെഴുതിയ ബാനര്‍ സ്ഥാപിച്ചായിരുന്നു സമരം.
വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നവര്‍ ചുരമിറങ്ങി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുമ്പോഴേക്കും മരണപ്പെടുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ തന്നെ വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉടന്‍ ആരംഭിക്കാന്‍ നടപടി വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു.
സാമൂഹ്യ പ്രവര്ത്തകന് നജീമും ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. രാവിലെ ഒന്‍പതിന് ആരംഭിച്ച സമരം വൈകിട്ട് അഞ്ചിന് അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."