HOME
DETAILS
MAL
തുര്‍ക്കിയില്‍ ഭൂചലനം; ഒന്‍പതു മരണം
backup
February 24 2020 | 03:02 AM
അങ്കാറ: തുര്‍ക്കിയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ മൂന്ന് കുട്ടികളടക്കം ഒന്‍പതു പേര്‍ മരിക്കുകയും 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. തുര്‍ക്കി- ഇറാന്‍ അതിര്‍ത്തി പ്രദേശമായ വാനില്‍ 5.7 തീവ്രതയിലാണ് ഭൂചലനമുണ്ടായത്.
പരുക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നും ദുരന്ത നിവാരണസേന രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
തുര്‍ക്കിയിലെ 43 ഗ്രാമങ്ങളെ ബാധിച്ച ഭൂചലനത്തില്‍ 1,066 കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. അതേസമയം ഭൂചലനത്തില്‍ ഇറാനില്‍ മരണമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തങ്ങളുടെ ദുരന്തനിവാരണ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി. കിഴക്കന്‍ തുര്‍ക്കിയില്‍ കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തില്‍ 40 പേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."