HOME
DETAILS
MAL
ജപ്പാന് കപ്പലിലെ നാല് ഇന്ത്യക്കാര്‍ക്കു കൂടി കൊറോണ
backup
February 24 2020 | 03:02 AM
ടോക്കിയോ: യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി.
കപ്പലിലെ ജീവനക്കാരാണ് പുതുതായി കൊറോണ സ്ഥിരീകരിച്ച നാലുപേരും. കപ്പലില്‍ 23 പേര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കപ്പലില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 630 ആയി. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡയമണ്ട് പ്രിന്‍സസിലാണ്.
കപ്പലില്‍ 132 ജീവനക്കാരും ആറു യാത്രക്കാരുമായി 138 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 126 ഇന്ത്യക്കാരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ വൈറസ് ബാധ സ്ഥിരീകരിക്കാത്തവരെ കപ്പലില്‍ നിന്നു പുറത്തിറക്കാനാണ് സാധ്യത. കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത യാത്രക്കാരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി കപ്പലില്‍ നിന്ന് പുറത്തുവിട്ടിരുന്നു. 3,711 പേരുമായി യാത്ര പുറപ്പെട്ട കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായ ആയിരത്തോളം പേര് ഇപ്പോഴുമുണ്ട്. കപ്പല്‍ യാത്രക്കാരായ രണ്ടു വയോധികര്‍ മരിച്ചതായി ജപ്പാന് നേരത്തെ അറിയിച്ചിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം ചൈനയില്‍ 100 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ മരണം 2,442 ആയും രോഗബാധിതരുടെ എണ്ണം 76,936 ആയും ഉയര്‍ന്നു. ഇറാനില്‍ കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം എട്ടായി. ഇതോടെ അഫ്ഗാനിസ്ഥാന് ഇറാനിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തുര്‍ക്കി ഇറാനുമായുള്ള അതിര്‍ത്തി താല്‍ക്കാലികമായി അടച്ചു. എന്നാല്‍ യൂറോപ്പില്‍ അപകടകരമായ സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."