ഇ. ശ്രീധരന് ഗുരുവായൂര്‍ റെയില്‍വേ സന്ദര്‍ശിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ അടിപ്പാതയുടെ നിര്‍മാണ സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്ര റെയില്‍വേ ഉപദേശക സമിതി അംഗം ഇ. ശ്രീധരന് സ്ഥലം സന്ദര്‍ശിച്ചു.
റെയില്‍വേ പ്ലാറ്റ് ഫോം നീളം കൂട്ടിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ തിരുവെങ്കിടം ഗ്രാമത്തിലേക്കു ഗതാഗതമാര്‍ഗം കണ്ടെത്താനാണ് അടിപ്പാത നിര്‍മിക്കുന്നത്. അടിപ്പാതയ്ക്കു വേണ്ടിയുള്ള തിരുവെങ്കിടത്തുകാരുടെ ആവശ്യം തികച്ചും ന്യായമാണെന്ന് ഇ. ശ്രീധരന് അഭിപ്രായപ്പെട്ടു.
അഞ്ചു മീറ്റര്‍ ഉയരത്തില്‍ വാട്ടര്‍ പ്രൂഫായി പണിതീര്‍ക്കുന്ന അടിപ്പാതയ്ക്കും രണ്ടു വശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിനും ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്യുന്നതിനും മൂന്നു കോടിയോളം രൂപ വരുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കും. നിര്‍മാണത്തിന് എം.പി ഫണ്ട് ഉപയോഗപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
അടിപ്പാത നിര്‍മാണം റെയില്‍വേ ഏറ്റെടുത്താല്‍ അനുബന്ധ റോഡിന്റെ നിര്‍മാണം മുനിസിപ്പാലിറ്റി വഹിക്കുമെന്നു ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി വാഗ്ദാനം ചെയ്തു.
അടിപ്പാത നിര്‍മിക്കുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് പമ്പിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."