HOME
DETAILS
MAL
വിജിലന്‍സ് പരിശോധന: പുല്‍പ്പള്ളി, മേപ്പാടി പൊലിസ് സ്റ്റേഷനുകളില്‍ ക്രമക്കേട് കണ്ടെത്തി
backup
January 24 2019 | 04:01 AM
കല്‍പ്പറ്റ: ജില്ലയിലെ പൊലിസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ മേപ്പാടിയിലും പുല്‍പ്പള്ളിയിലും ക്രമക്കേട് കണ്ടെത്തി.
മേപ്പാടി സ്റ്റേഷനില്‍ അനധികൃതമായി സൂക്ഷിച്ച ആധാര്‍ കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സുകളും മാസങ്ങളായി നടപടി സ്വീകരിക്കാത്ത മൂന്നു പണം ഇടപാടു കേസുകളുമാണ് കണ്ടെത്തിയത്.
പുല്‍പ്പള്ളി സ്റ്റേഷനില്‍ ഈ മാസം ലഭിച്ച 26 പരാതികളില്‍ 23 എണ്ണത്തിനു രസീത് നല്‍കാത്തതും ജനുവരി ഒന്നിനുശേഷം കാഷ്ബുക്ക് എഴുതാത്തതുമാണ് കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍.
പൊലിസ് ഉദ്യോഗസ്ഥരുടെ അവിഹിത ബന്ധങ്ങളും ഇടപാടുകളും കേസ് അന്വേഷണത്തിലെ വീഴ്ചകളും സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."