കേരളത്തെ കൃഷ്ണഗിരിയും ഭാഗ്യവും ഒരുവട്ടം കൂടി തുണക്കുമോ
കൃഷ്ണഗിരി: കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ച കൃഷ്ണഗിരി ഒരിക്കല്‍ കൂടി കനിയുമോയെന്ന പ്രതീക്ഷയില്‍ കാണികളും കേരളാ ടീമും.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കേരളത്തിന്റെയും ഭാഗ്യ ഗ്രൗണ്ടായ കൃഷ്ണഗിരിയില്‍ ഇന്ന് വിദര്‍ഭക്കെതിരേ കളത്തിലിറങ്ങുമ്പോള്‍ കഠിനാധ്വാനത്തിനൊപ്പം ഗ്രൗണ്ടിലെ ഭാഗ്യം കൂടി കടാക്ഷിക്കണേ എന്ന പ്രാര്‍ഥനയിലാണ് കേരളം. 2009ല്‍ അരങ്ങേറിയ കാലംതൊട്ട് സച്ചിന്റെയുള്ളിലെ ആഗ്രഹമാണ് 62 വര്‍ഷക്കാലമായി കേരള ക്രിക്കറ്റ് അസോസിയേഷനുമുണ്ടായിരുന്നത്. രഞ്ജിയില്‍ അവസാന നാലിലെങ്കിലുമെത്തണമെന്നായിരുന്നു ആഗ്രഹം. ആ ആഗ്രഹം സഫലീകരിച്ചത് സമുദ്രനിരപ്പില്‍ നിന്ന് 2100 അടി ഉയരത്തിലുള്ള കൃഷ്ണഗിരി സ്‌റ്റേഡിയമാണ്. കേരളത്തിന്റെ പേസര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ 113 റണ്ണിന് ഗുജറാത്തിനെയായിരുന്നു ചരിത്ര മത്സരത്തില്‍ കേരളം മുട്ടുകുത്തിച്ചത്. ഈ ആത്മവിശ്വാസത്തിലാണ് ടീമുള്ളത്. വിദര്‍ഭയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഒരുക്കുന്ന പ്രതിരോധക്കോട്ട തകര്‍ത്ത് പേസര്‍മാര്‍ മികവ് കാട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. അതിനൊപ്പം കൃഷ്ണഗിരിയുടെ ഭാഗ്യംകൂടി ടീമിനെ കടാക്ഷിച്ചാല്‍ മത്സരം വരുതിയിലാക്കുന്നതിനൊപ്പം ഫൈനല്‍ എന്ന സ്വപ്നവും യതാര്‍ഥ്യമാക്കാനാകുമെന്നാണ് ടീം അംഗങ്ങളുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."