നിയമത്തിന് പുല്ലുവില; കെ.പി റോഡില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍
ചാരുംമൂട്: സംസ്ഥാനത്തെ റോഡുകളില്‍ സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയില്‍ ടിപ്പര്‍ ലോറികള്‍ മരണപ്പാച്ചിലിലാണ്.
കായംകുളം പുനലൂര്‍ റോഡില്‍ തലങ്ങും വിലങ്ങും ടിപ്പറുകള്‍ ചീറിപ്പായുമ്പോള്‍ നിയമവും പൊലിസും നോക്കു കുത്തികളാകുന്നതായാണ് ആക്ഷേപം.കഴിഞ്ഞ ഒരു വര്‍ഷത്തിനകം തന്നെ നിരവധി ജീവനുകളാണ് നിരത്തുകളില്‍ പൊലിഞ്ഞു വീണത്. അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങളുണ്ടാകാന്‍ കാരണമെന്നാണ് അധികാരികളുടെ വിശദീകരണം. പൊലിസും മോട്ടോര്‍ വാഹന വകുപ്പും പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും അവയൊന്നും വേണ്ടത്ര ഗുണം ചെയ്യുന്നില്ല .
പതിനായിരക്കണക്കിന് കുട്ടികള്‍ ദിവസേനയെത്തുന്ന ചാരുംമൂട് പ്രദേശത്ത് ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."