HOME
DETAILS

കേരളത്തിലെ മാധ്യമങ്ങളും വര്‍ഗീയതയ്ക്ക് അടിപ്പെടുന്ന സാഹചര്യം: ആര്‍.എസ് ബാബു

  
backup
January 24 2019 | 05:01 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82

ആലപ്പുഴ: കേരളത്തിലെ മാധ്യമ മേഖലയിലും വര്‍ഗീയശക്തികളുടെ ഇടപെടല്‍ ശക്തമാകുന്നതായും പലരും അതിന് അടിപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ആലപ്പുഴ പ്രസ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന മാധ്യമ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ നീചമായ കൊലപാതകങ്ങള്‍ വരെ നടത്തുന്നതിന്റെ ഉദാഹരണമാണ് ഗൗരി ലങ്കേഷ് വധത്തിന്റെ പിന്നിലെ പുതിയ വെളിപ്പെടുത്തലുകള്‍. ഭരണകൂട വിരോധം ഏതര്‍ത്ഥത്തിലാണെന്നതിന്റെ ഉദാഹരണമായി ജമാല്‍ ഖഷോകിയുടെ വധത്തേയും കാണാം. രാജ്യത്ത് മാധ്യമമേഖലയുടെ ഇന്നത്തെ അവസ്ഥ അടിയന്തരാവസ്ഥയേക്കാള്‍ ഭീതിദമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവവര്‍ത്തനം ഇന്ന് ലോകവ്യാപകമായിത്തന്നെ അപകടകരമായ ഒരു മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം മാത്രം ലോകത്ത് കൊല്ലപ്പെട്ടത് 76 മാധ്യമപ്രവര്‍ത്തകരാണ്. ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന മാധ്യമപ്രവവര്‍ത്തകരുടെ ജീവനെടുക്കുന്ന തരത്തില്‍ നിഷ്ഠൂരമായാണ് അവരോടുള്ള പെരുമാറ്റം. തികഞ്ഞ ജാഗ്രതയോടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള തന്റേടം ആര്‍ജിക്കേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് വി.എസ്.ഉമേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന എന്നിവര്‍ പ്രസംഗിച്ചു. ദൃശ്യമാധ്യമത്തെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷ് മോഹന്‍, പത്രമാധ്യമത്തെക്കുറിച്ച് മീഡിയ അക്കാദമി ഫാക്കല്‍ട്ടി ജോര്‍ജ് തോമസ്, നവമാധ്യമത്തെക്കുറിച്ച് മുകേഷ് വാര്യര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. വൈകിട്ട് നടന്ന ചടങ്ങില്‍ യുവജനക്ഷേമബോര്‍ഡ് യുവശക്തി ജില്ല കോ-ഓര്‍ഡിനേറ്റര്‍ ടി.ടി.ജിസ്‌മോന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗം മനു സി.പുളിക്കന്‍ സ്വാഗതവും പ്രസ്‌ക്ലബ് സെക്രട്ടറി ജി.ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു. വിവിധ കോളജുകളില്‍ നിന്നുള്ള മാധ്യമവിദ്യാര്‍ഥികളും ശില്‍പ്പശാലയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago