തുറവൂര്‍ ഗവ. ആശുപത്രി വികസനത്തിന് 51 കോടി അനുവദിച്ചു
ചേര്‍ത്തല: തുറവൂര്‍ ഗവ.ആശുപത്രി പുതിയ കെട്ടിട നിര്‍മാണത്തിനായി കിഫ് ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) 51 കോടി 40 ലക്ഷം രൂപ അനുവദിച്ചു. 6,000 ചതുരശ്ര അടി വിസ്തൃതിയില്‍ ആറു നിലകളിലായുള്ള കെട്ടിടത്തിന്റെ നിര്‍മാണം രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.ഇതോടെ ജില്ലയിലെ ഏറ്റവും വലിയ താലൂക്കാശുപത്രിയായി തുറവൂരിലെ ആശുപത്രി മാറും. താഴത്തെ നിലയില്‍ സി ടി സ്‌കാനുള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ട്രോ മാകെയര്‍ യൂണിറ്റാണ് ഒരുക്കുന്നത് . ഒന്നാം നിലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നാലു തീയറ്ററുകളുള്ള ഓപ്പറേഷന്‍ തീയെറ്റര്‍ പണിയും. രണ്ടു മുതല്‍ ആറു വരെ വാര്‍ഡുകളിലായി 280 കിടക്കകള്‍, മൂന്നു ലിഫ്റ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. പഴയ കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് സ്‌കൈ വാക്ക് സംവിധാനം പ്രധാന ആകര്‍ഷണീയതയാണ്. പുതുതായി 60.2 സെന്റ് സ്ഥലത്താണ് ആശുപത്രിനിര്‍മ്മിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള അവലോകന യോഗത്തില്‍ എ എം ആരിഫ് എംഎല്‍എ,പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍, വൈസ് പ്രസിഡന്റ് സി ടി വിനോദ്, ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍ റൂബി,കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമാ രാജപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."