പുതിയ ബജറ്റില്‍ ഇടം നേടാതെ ആനക്കരയിലെ റൈസ് ബയോപാര്‍ക്ക്
ആനക്കര : സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ റൈസ്ബയോ പാര്‍ക്ക് ഇത്തവണ ബജറ്റില്‍ ഇടം നേടിയില്ല. ആനക്കര നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. പുതിയ ബജറ്റില്‍ കുമ്പിടി കാങ്കപ്പുഴ റഗുലേറ്റര്‍, ഒരു റോഡ് എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഏറെ കൊട്ടി ഘോഷിച്ച ആനക്കരയില്‍ വരുമെന്ന് പറഞ്ഞ റൈസ് ബയോ പാര്‍ക്ക് ഇത്തവണത്തെ ബജറ്റും കൈവിട്ടു. ആനക്കരയില്‍ ബയോ പാര്‍ക്ക് വരുമെന്ന തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് പുതിയ ബജറ്റ് വരുന്നത്.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് ആനക്കര പഞ്ചായത്തിലെ കാറ്റാടികടവില്‍ ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് മന്ത്രിയും, എം.എല്‍.എയുടെ നേത്യത്വത്തിലുളള ഉദ്യോഗസഥരുടെ സംഘവും സ്ഥലം സന്ദര്‍ശിച്ചിരുന്നു. 2014 ഡിസംബര്‍ 20 നായിരുന്നു എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ എന്നാല്‍ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നടപടി ഒന്നുമുണ്ടായില്ല. ഇന്ത്യയില ആദ്യത്തെ റൈസ്ബയോ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ്. നെല്ലില്‍ നിന്ന് തവിട് എണ്ണ അടക്കം നെല്ല്മായി ബന്ധപ്പെട്ട മുഴുവന്‍ ഉല്‍പനങ്ങളുടെ ഇവിടെ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന സംരംഭമായിരുന്നു ഇത്.
പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇരുജില്ലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും റൈസ് പാര്‍ക്ക് പ്രയോജനം ചെയ്യുകയും ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. നേരത്തെ ആലപ്പുഴ, തിരുവനന്തപുറം, വയനാട്, തൃശൂര്‍ ജില്ലകളിലും റൈസ് പാര്‍ക്കിനായി സ്ഥലം പരിശോധന നടത്തിയെങ്കിലും ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത് ആനക്കര പഞ്ചായത്തിലായിരുന്നു.
കേരളത്തിലെ പഴയകാല നെല്‍വിത്തിനങ്ങളായ തവളക്കണ്ണന്‍, ചേറ്റാടി അടക്കമുളള നിരവധി വിത്തിനങ്ങള്‍ ഇന്നും ഉപയോഗിക്കുന്ന മേഖലയാണ് തൃത്താല, പട്ടാമ്പി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍. അതുകൊണ്ടും ട്രൈയിന്‍ അടക്കമുളള യാത്രസൗകര്യങ്ങള്‍ ഉളള പ്രദേശമായതും ഇവിടെ തിരെഞ്ഞടുക്കാന്‍ കാരണമായതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.
കുറ്റിപ്പുറം, ആനക്കര വില്ലേജുകളുടെ പരിതിയില്‍പ്പെട്ട സ്ഥലമാണിത്. നബാര്‍ഡ്, കേരള കാര്‍ഷിക യുണിവേഴ്‌സിറ്റി, കൃഷി വകുപ്പ് എന്നിവരാണ് ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്. 25 ഏക്കര്‍ സ്ഥലമാണ് ഇതിനാവശ്യമായി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."