HOME
DETAILS
MAL
തൊടുപുഴ, കട്ടപ്പന നഗരസഭ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന
backup
March 04 2017 | 19:03 PM
തൊടുപുഴ: ജില്ലയില്‍ രണ്ട് മുനിസിപ്പല്‍ ഓഫീസുകളിലും മൂന്നു ബ്ലോക്ക് പഞ്ചായത്തുകളിലും വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധന. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധന.
തൊടുപുഴ, കട്ടപ്പന നഗരസഭകളിലും പീരുമേട്, ഇളംദേശം, ദേവികുളം ബ്ലോക്ക് ഓഫീസുകളിലുമാണ് പരിശോധന നടന്നത്. കെട്ടിടനമ്പര്‍ വിവാദം ഉയര്‍ന്ന തൊടുപുഴ നഗരസഭയില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ജോണ്സണ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മുനിസിപ്പല്‍ സെക്രട്ടറിയുടെ മുറിയില്‍ രാവിലെ 10ന് ആരംഭിച്ച പരിശോധന വൈകിട്ട് അഞ്ചുവരെ നീണ്ടു. പ്രധാനമായും ഫയലുകളാണ് പരിശോധിച്ചത്. വിവിധ തീരുമാനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രാഥമികമായി ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."