കെ.എസ്.ആര്‍.ടി.സിസ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് വേണം
തൊടുപുഴ: തൊടുപുഴ നഗരസഭ ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യമ ശക്തമായി. തൊടുപുഴയില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതും മറ്റിടങ്ങളില്‍നിന്ന് വരുന്നതുമായ ബസുകളെല്ലാം യാത്രക്കാരുടെ സൗകര്യാര്‍ഥം മുനിസിപ്പല്‍ സ്റ്റാന്‍ഡിലെത്തുന്ന സാഹചര്യം പരിഗണിച്ചാണ് ഈ ആവശ്യം.
പാലാ, വൈക്കം റൂട്ടുകളില്‍നിന്നുള്ള ബസുകള്‍ സ്റ്റാന്‍ഡിന് തൊട്ടടുത്തുള്ള സ്‌റ്റോപ്പില്‍ യാത്രക്കാരെ എത്തിക്കുന്നുണ്ട്. പിന്നീട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തുന്ന ഈ ബസുകള്‍ പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തിയ ശേഷമാണ് മടക്ക സര്‍വീസ് നടത്തുന്നത്. മറ്റിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസ്‌കള്‍ പോകുമ്പോഴും വരുമ്പോഴും സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യപ്രകാരം സ്റ്റാന്‍ഡില്‍ ഓഫീസ് അനുവദിച്ചിട്ടുണ്ട്. ബസുകള്‍ പുറപ്പെടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നതിനുള്ള ക്രമീകരണവുമുണ്ട്. എന്നാല്‍, കെഎസ്ആര്‍ടിസി ബസുകളുടെ കാര്യത്തില്‍ ഇതൊന്നുമില്ല. കെഎസ്ആര്‍ടിസിയുടെ ആവശ്യപ്രകാരം സ്റ്റാന്‍ഡില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൗകര്യം നഗരസഭ അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ അഭാവം മൂലമാണ് ഇത് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത്. ജീവനക്കാരെ നിയോഗിച്ചാല്‍ എറണാകുളം, കോട്ടയം, കട്ടപ്പന എന്നിവിടങ്ങളിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ഫലപ്രദമായി സ്റ്റാന്‍ഡില്‍നിന്ന് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയും. ഇപ്പോള്‍ വാഹനങ്ങള്‍ സ്റ്റാന്‍ഡിലെത്തുന്നുണ്ടെങ്കിലും കയറിയിറങ്ങി പോവുകയാണ്. സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിട്ടുനല്‍കിയ നഗരസഭയുടെ സ്ഥലം നേരത്തെ കെഎസ്ആര്‍ടിസിയുടെ എറണാകുളം, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുന്നതിനായി വിട്ട് നല്‍കിയിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ ഇടപെട്ട് ഈ സൗകര്യം ഇല്ലാതാക്കുകയായിരുന്നു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ക്രമീകരണമുണ്ടായാല്‍ അത് കോര്‍പറേഷന്റെ വരുമാവവര്‍ധനയ്ക്കും സഹായിക്കുമെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."