ദേശീയ പാതയിലെ കല്ലാര്‍ പാലം നാടിന് സമര്‍പ്പിച്ചു
അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പുതുതായി നിര്‍മ്മിച്ച കല്ലാര്‍പാലം വൈദ്യുതിമന്ത്രി എം.എം. മണി നാടിന് സമര്‍പ്പിച്ചു.
വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പുതിയ ദിശാബോധത്തോടെയുള്ള മുന്നേറ്റമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം വലുതാണ്. പാലങ്ങളുടെയും റോഡുകളുടെയും വികസനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വലിയ പിന്തുണയാണ് നല്‍കുന്നത്. മലയോര പാതയുടെ വികസനം ജില്ലയുടെ കുതിപ്പിന് വേഗം കൂട്ടും. നാടിന്റെ വികസനത്തിന് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പഴയ കല്ലാര്‍ പാലത്തിന് സമീപം 12 മീറ്റര്‍ വീതിയിലും 24 മീറ്റര്‍ നീളത്തിലുമുള്ള പാലം 3.47 കോടി ചിലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ നവംബറില്‍ പഴയ ഇരുമ്പ് പാലത്തിന്റെ ഒരു വശത്തെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞതുമൂലം മാങ്കുളം, ആനപ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഗതാഗതപ്രശ്‌നം രൂക്ഷമായിരുന്നു. പുതിയ പാലം നിര്‍മ്മിക്കുന്ന പ്രദേശത്തെ തര്‍ക്കം ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹരിച്ചതിനെ തുടര്‍ന്നാണ് ദ്രുദഗതിയില്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായത്. ചടങ്ങില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി അധ്യക്ഷത വഹിച്ചു. ജില്ലയുടെ സാമ്പത്തിക വികസനത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ടൂറിസം വികസനത്തിന് പുതിയ പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണം പ്രയോജനപ്പെടുമെന്ന് എം.പി പറഞ്ഞു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."