കാട്ടുതീ: അറിയിപ്പ് നല്‍കാന്‍ എസ്.എം.എസ് സംവിധാനം
തൊടുപുഴ: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെതുടര്‍ന്നുണ്ടാകുന്ന കാട്ടുതീ കണ്ടെത്തുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം എസ്.എം.എസ്. അലര്‍ട്ടായി നല്‍കുന്ന സംവിധാനം ഒരുക്കി.
ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയാണ് സാറ്റലൈറ്റ് സഹായത്തോടെ കാട്ടുതീ പടര്‍ന്നസ്ഥലം അതിന്റെ അക്ഷാംശ-രേഖാംശ വിവരങ്ങളടക്കം കണ്ടെത്തി വിവരം ഉടന്‍ തന്നെ അതതു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, റെയിഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്ക് എസ്.എം.എസ്. അലര്‍ട്ടായി നല്‍കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കാട്ടുതീ ഉണ്ടായ കൃത്യമായ സ്ഥലം കണ്ടെത്താനും തീ അണയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയും. ഇക്കോ ഡെവലപ്പമെന്റ് കമ്മിറ്റി, വനസംരക്ഷണ സമിതി എന്നിവയുടെ സേവനവും കാട്ടുതീ നിയന്ത്രിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നുണ്ട്. വനം ഡിവിഷനുകളില്‍ തീ കെടുത്തിയതു സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് നല്‍കാനുള്ള സംവിധാനവും ഏര്‍പ്പാടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."