ആറുമാസം മുന്‍പ് നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നു
പുളിക്കല്‍: ആറ് മാസം മുന്‍പ് കോണ്‍ക്രീറ്റ് ചെയ്ത റോഡ് തകര്‍ന്നതില്‍ പ്രതിഷേധം.ആല്‍പ്പറമ്പ് കൊട്ടപ്പുറം റോഡിലെ ആല്‍പ്പറമ്പ് ജി.എം.എല്‍.പി.സ്കൂള്‍ പരിസരത്തെ ചെങ്കുത്തായ കയറ്റത്തിലാണ് കോണ്‍ഗ്രീറ്റ് റോഡ് തകര്‍ന്നത്.
നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥികളും സ്കൂള്‍ വാഹനങ്ങളും ഉപയോഗപ്പെടുത്ത റോഡാണിത്.റോഡിന്റെ തകര്‍ച്ച ഇരുചക്രവാഹനങ്ങള്‍ക്കും അപകട ഭീഷണിയായിട്ടുണ്ട്.കോഴിക്കോട് പാലക്കാട് റോഡില്‍ കൊട്ടപ്പുറം ഭാഗത്ത് ഗതാഗക്കുരുക്കായാല് എയര്‍പ്പോര്‍ട്ട് വാഹനങ്ങള്‍ തിരിച്ച് വിടുന്ന ഏക റോഡാണിത്.എയര്‍പ്പോര്‍ട്ട് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇത് ഏറെ ദുരിതമാകുന്നു.
നിര്‍മാണത്തിലെ അപാകതയാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്ന് പുളിക്കല്‍ പഞ്ചായത്ത് 12 വാര്‍ഡ് മുസ്ലീം ലീഗ് കമ്മറ്റി ആരോപിച്ചു.തുടര്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിനല്‍കി.ലത്തീഫ്മാസ്റ്റര്,പി.ഹിദായത്തുള്ള,അജ്മല്കൊടികുത്തിപ്പറമ്പ്,കെ.എം.അബൂബക്കര്‍,സി.കെ.ജംഷീര്‍,സി മുസ്ത്ഥഫ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."