തൊഴിലാളികൾക്ക് സ്വന്തം ഇഷ്ടപ്രകാരം സ്പോൺസർഷിപ്പ് മാറ്റം, റീഎൻട്രി അനുമതി: സഊദി തൊഴിൽ മന്ത്രാലയം തൊഴിലുടമകളുമായി ചർച്ച നടത്തി
കിങ് അബ്ദുൽ അസീസ് നാഷണൽ ഡയലോഗ് സെന്ററിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്വകാര്യ മേഖലാ പ്രതിനിധികളും വിവിധ നിർദേശങ്ങൾ വിശകലനം ചെയ്തു. തൊഴിലാളി സഊദിയിലെത്തി ഒരു വർഷമോ അതല്ലെങ്കിൽ മുൻകൂട്ടി നിർണയിക്കുന്ന കാലാവധിയോ പിന്നിടുന്നതോടെ പുതിയ തൊഴിലുടമയിലേക്ക് മാറാൻ അനുവാദം ഉണ്ടാവണമെന്നാണ് നിർദേശം. കൂടാതെ, വിദേശ ജോലിക്കാർ ഉദ്ദേശിക്കുന്ന സമയത്ത് റീ എൻട്രി വിസയിൽ പോകാനും സാധിക്കണം. ഇതിൽ നിശ്ചിത പ്രൊഫഷൻ ഉൾപ്പെടുത്തണമെന്നും വേണ്ടെന്നുമുള്ള നിർദേശങ്ങൾ ഉയർന്നു. എന്നാൽ ഇത്തരത്തിൽ രാജ്യം വിടുന്നവർ നിർണിത കാലാവധിക്കുള്ളിൽ തിരിച്ചു വന്നില്ലെങ്കിൽ അഞ്ചു വർഷത്തേക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് വരാൻ അനുവദിക്കരുതെന്ന് നിബന്ധന ഉണ്ടായിരിക്കനാമെന്നതടക്കമുള്ള കാര്യങ്ങളാണ് ചർച്ചയിൽ ഉയർന്നത്. എന്നാൽ എക്സിറ്റ് വിസയിൽ പോകുന്നയാൾ തൊഴിലുടമയുടെ അനുവാദം വാങ്ങേണ്ടതുണ്ടെന്നും അഭിപ്രായം ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."