മലപ്പുറം മണ്ഡലം വികസന പദ്ധതി: അവലോകന യോഗം ചേര്‍ന്നു
മലപ്പുറം: മണ്ഡലത്തില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ. സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും പ്രവൃത്തികളുടേയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് 78 കോടിയുടെ പദ്ധതികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 3.65 കോടി രൂപയുടെ പ്രവൃത്തി റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്യുന്നത്. കോഡൂര്‍ മങ്ങാട്ടുപുലം ജുമാമസ്ജിദിന് സമീപം കടലുണ്ടിപ്പുഴയുടെ കരയിടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ 35 ലക്ഷം അനുവദിച്ചതായും എംഎല്‍എ അറിയിച്ചു.
ആനക്കയം ജി.എം.എല്‍.പി സ്‌കൂള്‍, വടക്കേ മണ്ണ ജി.എം.എല്‍.പി സ്‌കൂള്‍, ജി.എം.യു.പിസ്‌കൂള്‍, ചെമ്മങ്കടവ്, ജി.എം.യു.പി സ്‌കൂള്‍ മുതിരപ്പറമ്പ് എന്നീ വിദ്യാലയങ്ങള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസുകള്‍ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. അധികാരിത്തൊടി കുറ്റാളൂര്‍, ആനക്കയം പെരിമ്പലം പാണായി, പാറമ്മല്‍ പറങ്കിമൂച്ചിക്കല്‍, കോട്ടപ്പടി ബൈപാസ് എന്നീ റോഡുകളില്‍ നടക്കുന്ന പ്രവൃത്തികളുടെ പുരോഗതികള്‍ യോഗം വിലയിരുത്തി.
മേല്‍മുറി മച്ചിങ്ങല്‍ മുതല്‍ മലപ്പുറം കിഴക്കേതല വരെ ദേശീയപാത നാലു വരി പാതയാക്കുന്ന നടപടികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഈ പ്രവൃത്തി ആലത്തൂര്‍ പടിയിലേക്ക് നീട്ടാനുള്ള പദ്ധതി സമര്‍പ്പണം സര്‍ക്കാര്‍ പരിഗണനയിലാണെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടം പതിവായ മോങ്ങം ഹില്‍ ടോപ്പ് വളവില്‍ സുരക്ഷാ ഭിത്തി കെട്ടാന്‍ എംഎല്‍എ നിര്‍ദേശം നല്‍കി.
പ്രളയക്കെടുതിയില്‍ കാര്‍ഷിക വിഭവങ്ങള്‍ക്ക് അനുവദിച്ച നഷ്ടപരിഹാര തുക 1.82 കോടി വിതരണം ചെയ്തിട്ടുണ്ട്. ഓര്‍ഗാനിക് ഫാമിംഗ് വ്യാപിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും. ആനക്കയം പഞ്ചായത്തില്‍ നടപ്പാക്കി വരുന്ന കേരഗ്രാമം പദ്ധതിയുടെ പുരോഗതികളും യോഗം വിലയിരുത്തി.
മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി ഷാജി, കെ.എം സലീം മാസ്റ്റര്‍, സി.എച്ച് സൈനബ, പി.ടി സുനീറ, സഫിയ മന്നേത്തൊടി, നഗരസഭാ വൈസ്‌ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, വൈസ് പ്രസിഡന്റുമാരായ യൂസഫ് ഹാജി, രമാദേവി, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.കൃഷ്ണന്‍, കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.എസ് ജയശ്രീ, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ്, കൃഷി വകുപ്പ് അസി.ഡയറക്ടര്‍ റോസ്ലി മാത്യു,അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ഷമീര്‍, ടി. സുന്ദരന്‍ കെ.ടി.അനില്‍ദാസ്, അസ്‌ലഹ് പാലപ്ര, പി.ടി.അബ്ദുല്‍ നാസര്‍, സി.വിമല്‍രാജ്. മുഹമ്മദ് ജംഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."