റമദാനിനെ കാത്തുനില്‍ക്കാതെ ഉണ്ണിയേട്ടന്‍ യാത്രയായി
എകരൂല്‍: മത സൗഹാര്‍ദത്തിന്റെ പ്രാധാന്യം ഊട്ടി ഉറപ്പിച്ച് വര്‍ഷങ്ങളായി റമദാന്‍ നോമ്പ് അനുഷ്ടിച്ചിരുന്ന പൂനൂര്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനായിരുന്ന പൂനൂര്‍ ചാലുപറമ്പില്‍ ഉണ്ണി അടുത്ത റമദാനിനെ കാത്തിരിക്കാതെ യാത്രയായി.
വര്‍ഷങ്ങളായി റമദാന്‍ നോമ്പ് അനുഷ്ടിക്കുന്നത് പതിവാക്കിയതാണ് ഉണ്ണിയേട്ടന്‍, വളരെ ചെറുപ്പത്തില്‍ തന്നെ നോമ്പ് എടുത്ത് ശീലിച്ച ഉണ്ണിയേട്ടന്‍ 30 വര്‍ഷത്തോളമായി മുഴുവന്‍ നോമ്പും എടുക്കാറുണ്ടായിരുന്നു. പൂനൂറും പരിസര പ്രദേശങ്ങളിലുമുള്ള ഇഫ്താറുകളിലും സജീവ സാന്നിധ്യമായിരുന്നു ഉണ്ണിയേട്ടന്‍.
കോണ്‍ഗ്രസ് കമ്മിറ്റി ബൂത്ത് പ്രസിഡന്റ് കൂടിയായ സി.പി ഉണ്ണി നാട്ടിലെ പൊതുപ്രവര്‍ത്തനരംഗത്തും നിറസാന്നിധ്യമായിരുന്നു. വര്‍ഗ്ഗീയത കൊടിക്കുത്തി വാഴുന്ന കാലഘട്ടത്തില്‍ മതേതരത്തിന്റെ അമ്പാസിഡറായി മാറിയിരുന്നു ഈ മനുഷ്യന്‍.
പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രങ്ങളണിഞ്ഞ് ഈദ് ഗാഹുകളിലും സല്‍ക്കാരത്തിലും പങ്കെടുക്കാറുണ്ടായിരുന്നു നോമ്പനുഷ്ടിക്കുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ നോമ്പനുഭവങ്ങള്‍ നിരവധി തവണ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."