മലഞ്ചരക്ക് കടയിലെ മോഷണം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
കാളികാവ്: കാളികാവ് അങ്ങാടിയിലെ മലഞ്ചരക്ക് കടയില്‍നിന്ന് മോഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു. പാറമ്മല്‍ മൊയ്തീന് ഹാജിയുടെ മലഞ്ചരക്ക് കടയിലെ പണം മോഷ്ടിച്ച കേസിലെ പ്രതി അരീക്കോട് കടുങ്ങല്ലൂരിലെ ഹാജിയാര് പള്ളിയിലെ പുല്ലാട്ട് അബൂബക്കര്‍ സിദ്ദീഖ് എന്ന സൂപ്പര്‍ സിദ്ദീഖി(30)നെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. പാണ്ടിക്കാടിലെ മോഷണവുമായി ബന്ധപ്പെട്ടാണ് സിദ്ദീഖ് പിടിയിലായത്. ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ ബുധനാഴ്ചയാണ് കാളികാവ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
മലഞ്ചരക്ക് കടയുടെ ചുമര് കുത്തിതുറന്നാണ് മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നത്. ചുമര് കുത്തിതുറന്നത് ഉള്‍പ്പെടെയുള്ളവ തെളിവെടുപ്പ് വേളയില്‍ പൊലിസിന് സിദ്ദീഖ് കാണിച്ച് കൊടുത്തു. ചുമര് പൊളിക്കാനുപയോഗിച്ച കമ്പി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കടയുടെ പിറക് വശത്തേക്ക് വലിച്ചെറിഞ്ഞു എന്നാണ് സിദ്ദീഖ് പൊലിസിന് നല്കിയ മൊഴി.
കാളികാവ് എസ്.ഐ പി.ജെ കൂര്യാക്കോസ്, എ.എസ്.ഐമാരായ പി. അബ്ദുല്‍ കരീം, രമേഷ് ബാബു, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പി. നിയാസ് തുടങ്ങിയവര്‍ തെളിവെടുപ്പിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."