HOME
DETAILS

മലപ്പുറം മണ്ഡലം വികസന പദ്ധതി; അവലോകന യോഗം ചേര്‍ന്നു

  
backup
January 24 2019 | 05:01 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b4%a6-2

മലപ്പുറം: മണ്ഡലത്തില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ. സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും പ്രവൃത്തികളുടേയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് 78 കോടിയുടെ പദ്ധതികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 3.65 കോടി രൂപയുടെ പ്രവൃത്തി റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്യുന്നത്. കോഡൂര്‍ മങ്ങാട്ടുപുലം ജുമാമസ്ജിദിന് സമീപം കടലുണ്ടിപ്പുഴയുടെ കരയിടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ 35 ലക്ഷം അനുവദിച്ചതായും എംഎല്‍എ അറിയിച്ചു.
ആനക്കയം ജി.എം.എല്‍.പി സ്‌കൂള്‍, വടക്കേ മണ്ണ ജി.എം.എല്‍.പി സ്‌കൂള്‍, ജി.എം.യു.പിസ്‌കൂള്‍, ചെമ്മങ്കടവ്, ജി.എം.യു.പി സ്‌കൂള്‍ മുതിരപ്പറമ്പ് എന്നീ വിദ്യാലയങ്ങള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസുകള്‍ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. അധികാരിത്തൊടി കുറ്റാളൂര്‍, ആനക്കയം പെരിമ്പലം പാണായി, പാറമ്മല്‍ പറങ്കിമൂച്ചിക്കല്‍, കോട്ടപ്പടി ബൈപാസ് എന്നീ റോഡുകളില്‍ നടക്കുന്ന പ്രവൃത്തികളുടെ പുരോഗതികള്‍ യോഗം വിലയിരുത്തി.
മേല്‍മുറി മച്ചിങ്ങല്‍ മുതല്‍ മലപ്പുറം കിഴക്കേതല വരെ ദേശീയപാത നാലുവരി പാതയാക്കുന്ന നടപടികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഈ പ്രവൃത്തി ആലത്തൂര്‍ പടിയിലേക്ക് നീട്ടാനുള്ള പദ്ധതി സമര്‍പ്പണം സര്‍ക്കാര്‍ പരിഗണനയിലാണെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടം പതിവായ മോങ്ങം ഹില്‍ടോപ്പ് വളവില്‍ സുരക്ഷാ ഭിത്തി കെട്ടാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി.
പ്രളയക്കെടുതിയില്‍ കാര്‍ഷിക വിഭവങ്ങള്‍ക്ക് അനുവദിച്ച നഷ്ടപരിഹാര തുക 1.82 കോടി വിതരണം ചെയ്തിട്ടുണ്ട്. ഓര്‍ഗാനിക് ഫാമിങ് വ്യാപിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ആനക്കയം പഞ്ചായത്തില്‍ നടപ്പാക്കി വരുന്ന കേരഗ്രാമം പദ്ധതിയുടെ പുരോഗതികളും യോഗം വിലയിരുത്തി.
മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി ഷാജി, കെ.എം സലീം മാസ്റ്റര്‍, സി.എച്ച് സൈനബ, പി.ടി സുനീറ, സഫിയ മന്നേത്തൊടി, നഗരസഭാ വൈസ്‌ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, വൈസ് പ്രസിഡന്റുമാരായ യൂസുഫ് ഹാജി, രമാദേവി, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍, കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.എസ് ജയശ്രീ, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ്, കൃഷി വകുപ്പ് അസി.ഡയറക്ടര്‍ റോസ്ലി മാത്യു,അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ഷമീര്‍, ടി. സുന്ദരന്‍ കെ.ടി അനില്‍ദാസ്, അസ്‌ലഹ് പാലപ്ര, പി.ടി അബ്ദുല്‍ നാസര്‍, സി.വിമല്‍രാജ്, മുഹമ്മദ് ജംഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  23 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  23 days ago