സമസ്ത മദ്റസ @ 10000: വിദ്യാഭ്യാസ സെമിനാറും പ്രദര്‍ശനവും 27 മുതല്‍ കോഴിക്കോട്ട്
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ 10000 കവിഞ്ഞതുമായി ബന്ധപ്പെട്ട് 27ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വിദ്യാഭ്യാസ സെമിനാറും 27 മുതല്‍ മാര്‍ച്ച് രണ്ടുവരെ കടപ്പുറം മറൈന്‍ ഗ്രൗണ്ടില്‍ 'ദ ഹെരിറ്റേജ്' ദൃശ്യാവിഷ്കാരവും നടക്കും.
1951ല്‍ രൂപം നല്കിയ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസ ചരിത്രം പ്രതിപാദിക്കുന്നതും പുതിയ തലമുറയെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് കോഴിക്കോട് വിദ്യാഭ്യാസ സെമിനാറും പ്രദര്‍ശനവും സംഘടിപ്പിക്കുന്നതെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്, സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സ്വാഗതസംഘം വൈസ് ചെയര്മാന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
27ന് രാവിലെ 9.30ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറയും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. നൈജീരിയ മുന്‍ മതകാര്യ വകുപ്പ് മന്ത്രിയും ചീഫ് ഖാസിയുമായ ഹൂദ് മുഹമ്മദ് യൂസുഫ് വിശിഷ്ടാതിഥിയായി സംബന്ധിക്കും.
27 മുതല്‍ മാര്‍ച്ച് 2 വരെ ഒരുക്കുന്ന 'ദ ഹെരിറ്റേജ്' ദൃശ്യാവിഷ്കാരം എം.കെ. രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ എസ്.വി മുഹമ്മദലി ഉള്ളടക്കം പരിചയപ്പെടുത്തും. സമസ്ത ചരിത്രവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും.
കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി.കെ ഹംസക്ക് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉപഹാരം സമര്‍പ്പിക്കും. മികച്ച മദ്റസകള്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് സ്മാരക അവാര്‍ഡ് കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ വിതരണം ചെയ്യും.
ദീര്‍ഘകാലം ക്രസന്റ് ബോര്‍ഡിംഗ് മദ്റസ മാനേജറായി സേവനം ചെയ്ത ഹാജി. പി.കെ മുഹമ്മദിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര് പുരസ്കാരം സമര്‍പ്പിക്കും. മദ്റസ @ 10000 സുന്നി അഫ്കാര്‍ സെപ്ഷ്യല്‍ പതിപ്പ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ പ്രകാശനം ചെയ്യും. മസ്ക്കറ്റ് സുന്നി സെന്റര്‍ ചെയര്മാന് ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍ ആദ്യപ്രതി ഏറ്റുവാങ്ങും. ദ ഹെരിറ്റേജിന്റെ ഭാഗമായി മറൈന്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന ആസാദി പവലിയന് വഖഫ് ബോര്‍ഡ് ചെയര്മാന് ടി.കെ ഹംസ ഉദ്ഘാടനം ചെയ്യും.
ആസാം എം.എല്‍.എ ശേര്‍മാന്‍ അലി അഹ്മദ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കളായ യു.എം അബ്ദുറഹ്മാന് മുസ്ലിയാര്, പി.പി ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്, കെ.ടി ഹംസ മുസ്ലിയാര്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, എം.സുലൈമാന്‍ മുസ്ലിയാര് (ഖാസി, അന്തമാന്‍), ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഇ.മൊയ്തീന് ഫൈസി പുത്തനഴി, എം.സി മായിന്‍ ഹാജി, വി.മോയിമോന്‍ ഹാജി മുക്കം, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.പി.എം ഹസ്സന് ശരീഫ് കുരിക്കള്‍, എ അബ്ദുറശീദ് ജാന്‍ പോണ്ടിച്ചേരി, കുടക് അബ്ദുറഹ്മാന് മുസ്ലിയാര്, ആര്.വി കുട്ടി ഹസ്സന് ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും. കോഓഡിനേറ്റര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറയും.
11 മണിക്ക് നടക്കുന്ന 2ാം സെഷനില്‍ ഡോ. കെ.എസ്. മാധവന് 'പൊതു ഇടങ്ങളിലെ മദ്റസ' എന്ന വിഷയം അവതരിപ്പിക്കും. എം.പി. പ്രശാന്ത്, കുഞ്ഞി കണ്ണന് വാണിമേല്‍, പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. 12 മണിക്ക് നടക്കുന്ന 3ാം സെഷനില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ 'സാമൂഹിക രൂപീകരണത്തില്‍ മദ്റസകളുടെ പങ്ക്' എന്ന വിഷയം അവതരിപ്പിക്കും. കെ.അബൂബക്കര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. ഫൈസല്‍ ഹുദവി മാരിയാട് ചര്‍ച്ചയില്‍ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം 2 മണിക്ക് നടക്കുന്ന 4ാം സെഷനില്‍ 'മദ്റസയും ബഹുസ്വര സമൂഹവും' ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിക്കും. അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരി, സത്താര്‍ പന്തല്ലൂര്‍, ഡോ. ബഷീര്‍ പനങ്ങാങ്ങര ചര്‍ച്ചയില്‍ പങ്കെടുക്കും. 3.30ന് നടക്കുന്ന 5ാം സെഷനില്‍ 'മദ്റസ പുതുയുഗത്തിലേക്ക്' ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ അവതരിപ്പിക്കും. യു. മുഹമ്മദ് ശാഫി ഹാജി, നാസര്‍ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് ചര്‍ച്ചയില്‍ പങ്കെടുക്കും.
രാവിലെ 10.30ന് വേദി 2ല്‍ നടക്കുന്ന നാഷണല്‍ ടെലിഗേറ്റ്സ് മീറ്റ് മാഹാരാഷ്ട്ര ഖാസി മൗലാനാ മുഹമ്മദ് അലാഉദ്ദീന്‍ ഖാദിരി പൂനൈ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അദ്ധ്യക്ഷനാവും. അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി കുണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, വി.എം സൈനുദ്ദീന്‍ ഹാജി അന്തമാന്‍, അബ്ദുറഹിമാന് നദ്വി കര്‍ണാടക, അഹ്മദ് വാഫി കക്കാട്, ഡോ. അബ്ദുറഹിമാന് ഫൈസി മുല്ലപ്പള്ളി, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി പ്രസംഗിക്കും. തുടര്‍ന്ന് 'സമസ്ത ചരിത്രവും വര്‍ത്തമാനവും' ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാടും 'സമസ്ത നയിച്ച വിദ്യാഭ്യാസ സാമൂഹിക വിപ്ലവം' മൗലാനാ റഫീഖ് കോലാരിയും അവതരിപ്പിക്കും. വൈകു: 7 മണിക്ക് 'നമുക്കും മാറ്റം വേണം' എന്ന വിഷയത്തില്‍ ഉത്തരന്ത്യേന്‍ സംസ്ഥാനങ്ങളില്‍ മദ്റസ പഠനം കാര്യക്ഷമാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കും.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും. മദ്റസ മാനേജ്മെന്റ് അസോസിയേഷന്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ചെയര്മാന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും സംസ്ഥാനജില്ലാ കമ്മിറ്റി അംഗങ്ങള്‍, മുഫത്തിശുമാര്, മുജവ്വിദുമാര്‍, മുദര്രിബുമാര് ഉള്‍പ്പെടെ 2500 പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുക്കുക. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ കെ. ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, സ്വാഗതസംഘം കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍, സ്വാഗതസംഘം വൈസ് ചെയര്മാന് ഇ. മൊയ്തീന് ഫൈസി പുത്തനഴി, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ചെയര്മാന് ആര്.വി കുട്ടിഹസന് ദാരിമി, പബ്ലിസിറ്റി കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി എന്നിവരും സംബന്ധിച്ചു.
29ന് മാധ്യമ സെമിനാര്‍
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസകള്‍ പതിനായിരം കവിഞ്ഞതിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍, ദ ഹെരിറ്റേജ്ദൃശ്യാവിഷ്കാരം എന്നിവയോടനുബന്ധിച്ച് ഫെബ്രു: 29ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ 'സമകാലിക വിഷയങ്ങളും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ നടക്കും. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 21 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 8 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി