ഉഴുന്നാലിന്റെ മോചനം: കേന്ദ്രം ഉദാസീനത കാണിക്കുന്നുവെന്ന് ഉഴവൂര്‍ വിജയന്‍
കോട്ടയം: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തില്‍ കേന്ദ്രം ഉദാസീനത കാണിക്കുന്നുവെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.
കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉഴുന്നാലിന്റെ മോചനത്തിനായി ആവശ്യം ഉയര്‍ന്നിട്ടും കേന്ദ്രം ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാത്തത് പ്രതിഷേധാത്മകമാണ്.കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തില്‍ അവരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കാറുള്ള കേന്ദ്രം ഇക്കാര്യത്തില്‍ പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഫാദറിനെ തട്ടിക്കൊണ്ടുപോയിട്ട് ഒരു വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ മോചനത്തിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കൂടാതെ, കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനില്‍ പ്രതിഷേധിച്ച് എന്‍.സി.പി പ്രക്ഷോഭം ആരംഭിക്കും.ജനാധിപത്യ സംവിധാനത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട പരിഗണന കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ഉഴവൂര്‍ കുറ്റപ്പെടുത്തി.
ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കേന്ദ്രവുമായി ഉണ്ടാക്കിയ കരാര്‍ കാറ്റില്‍ പറത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."