നെടുങ്കയം പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രം നാളെ മുതല്‍ തുറക്കും
കരുളായി: ജില്ലയിലെ പ്രധാന പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രമായ നെടുങ്കയം സഞ്ചാരികള്‍ക്കായി വെള്ളിയാഴ്ച തുറന്ന് കൊടുക്കും. ഈ മാസം ആദ്യവാരത്തോടെയാണ് മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സഞ്ചാരിക്കളെ വിലക്കി നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ ഇതറിയാതെ നിരവധി സഞ്ചാരികള്‍ ചെറുപുഴ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തി മടങ്ങിയിരുന്നു.
വെള്ളിയാഴ്ച രാവിലെ മുതലാണ് സഞ്ചാരികളെ നെടുങ്കയത്തേക്ക് വീ@ും കടത്തിവിടുക. അതേസമയം, നെടുങ്കയത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് പുതിയ നിരക്കും പ്രാബല്യത്തില്‍ വന്നിട്ടു@്.
പ്രവേശനഫീസ് മുതിര്‍ന്നവര്‍ക്ക് 20 രൂപയായിരുന്നത് 35 രൂപയാക്കി ഉയര്‍ത്തി. കുട്ടികള്‍ക്ക് 10ല്‍ നിന്ന് 20 ആക്കി. ടു വീലര്‍, ത്രീ വീല്‍ വാഹങ്ങള്‍ക്ക് 40 രൂപയും ലൈറ്റ് മോട്ടര്‍ വാഹനങ്ങള്‍ക്ക് 80 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 315 രൂപയുമാണ് പുതുകിയ നിരക്കുകള്‍. വിദേശികള്‍ക്ക് 100 രൂപയുള്ളത് 80 രൂപയാക്കി കുറയ്ക്കുകയും ചെയ്തിട്ടു@്. ഫിനാന്‍സ് ആന്‍ഡ് ഓഡിറ്റ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേട്ടര്‍ ഓഫ് ഫോറസ്റ്റാണ് നിരക്കുകള്‍ പുതുക്കിയ ഉത്തരവ് ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."