സാമുവല്‍ ഹാനിമാന്‍ അവാര്‍ഡ് ഡോ.ഷൈബുരാജിന്
കോട്ടയം: കേരള ഹോമിയോ ശാസ്ത്രവേദിയുടെ 21-ാമത് സാമുവല്‍ ഹാനിമാന്‍ ദേശിയ അവാര്‍ഡ് പത്തനംതിട്ട ബോധി ഹോമിയോപ്പതി ആശുപത്രി എം.ഡി ഡോ.ഇ.എ ഷൈബുരാജിന്. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് അവാര്‍ഡ്.
ഹോമിയോ ശാസ്ത്രവേദിയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരമം ചെയ്യും. ഏപ്രില്‍ രണ്ടിന് പത്തനംതിട്ട കുമ്പഴ ഹോട്ടല്‍ ഹില്‍പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. രാജുവാണ് അവര്‍ഡ് സമ്മാനിക്കുക. കിഡ്‌നി രോഗ ചികിത്സ,ലഹരി മോചന ചികിത്സ തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
കേന്ദ്ര ഗവ. ഹോമിയോപ്പതി ഗവേഷണകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.ആര്‍. ജനാര്‍ദ്ദനന്‍ നായര്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി അംഗങ്ങളായ ഡോ. എസ് മണിലാല്‍, ഡോ. കെ.സി പ്രശോഭ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."