മലപ്പുറം നഗരത്തില്‍ പിടിമുറുക്കി അനാശാസ്യക്കാര്‍
മലപ്പുറം: നേരം ഇരുട്ടിയാല്‍ അനാശാസ്യക്കാരുടെ പിടിയിലമര്‍ന്ന് ജില്ലാ ആസ്ഥാനം. നഗരത്തിലെ കോട്ടപ്പടി, കിഴക്കേത്തല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈയിടെ മലപ്പുറത്തെ ലോഡ്ജില്‍ താമസമാക്കിയ ഭിന്നലിംഗക്കാരെ തേടി നിരവധി പേരാണ് എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
നിയമപരമായി പ്രത്യേക പരിഗണന ലഭിക്കുന്ന വിഭാഗമായതിനാല്‍ ഭിന്നലിംഗക്കാര്‍ക്കെതിരേ നേരിട്ട് നടപടിയെടുക്കാന്‍ പൊലിസിനും കഴിയുന്നില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമാണ് ഇവരെ തേടിയെത്തുന്നത്. ഇവര്‍ക്കെതിരേ പരാതി ലഭിക്കാത്തതിനാല്‍ നടപടിയെടുക്കാനാവാത്ത അവസ്ഥയിലാണ് പൊലിസ്. ഇത്തരത്തില്‍ നഗരത്തിലെത്തിയ നിരവധി വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലിസ് പരിശോധിച്ചിരുന്നു.
രാത്രികാലങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ക്ക് പൊലിസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."