ഫാക്ട് സ്വകാര്യവല്‍കരണ നീക്കത്തെ ചെറുക്കുമെന്ന്
കൊച്ചി: ഫാക്ട് അടക്കം 21 കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുവാനും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 76 സ്ഥാപനങ്ങളില്‍ 26 എണ്ണവും അടച്ചുപൂട്ടാനുമുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ടി.യു.സി.ഐ സംസ്ഥാന കമ്മിറ്റിയാവശ്യപ്പെട്ടു.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 56,500 കോടി രൂപ സമാഹരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഈ തീരുമാങ്ങള്‍ നടപ്പില്‍ വരുത്തുന്നത്.
ഉല്‍പാദന മേഖലകളെ തകര്‍ത്ത് ധന ഇടപാടുകളിലൂടെയും ഊഹകച്ചവടത്തിലൂടെയും കൃത്രിമമായി സൃഷ്ടിക്കപ്പെടു്‌ന താല്‍ക്കാലിക മുന്നേറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ വളര്‍ച്ചയായി ചിത്രീകരിക്കുന്നത്. ഇതിനുവേണ്ടിയാണ് പൊതുമേഖലയുടെ ഓഹരി വില്‍പ്പന നടത്തുന്നതും.
ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ പുനസംഘാടനത്തിനും വളര്‍ച്ചയ്ക്കും ഫാക്ട് നല്‍കുന്ന സംഭാവനകളെ തിരസ്‌ക്കരിക്കാനുള്ള നീക്കം അപലപനീയമാണ്. സംസ്ഥാന സര്‍ക്കാരും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഈ നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."