HOME
DETAILS
MAL
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ്: വ്യാപക ക്രമക്കേട്
backup
March 04 2017 | 19:03 PM
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.
ജില്ലയില്‍ കോട്ടയം, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, പാലാ, ഈരാറ്റുപേട്ട നഗരസഭകളിലും കാഞ്ഞിരപ്പള്ളി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും റെയ്ഡു നടത്തിയത്. വാഹനങ്ങളില്‍ ഡീസല്‍ അടിക്കുന്നതു സംബന്ധിച്ചും പരസ്യനികുതി ഈടാക്കുന്നതിലും മാലിന്യ നീക്കം സംബന്ധിച്ചും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഡി.വൈ.എസ്.പിമാരായ എസ് അശോക് കുമാര്‍, എ യു സുനില്‍ കുമാര്‍, എസ് സുരേഷ് കുമാര്‍, സിഐ മാരായ വി എ നിഷാദ് മോന്, റിജോ പി ജോസഫ്, എ ജെ തോമസ്, ബാബു സെബാസ്റ്റിയന് നേതൃത്വം നല്കി.
ഡിജിപി ജേക്കബ് തോമസിന്റെനിര്ദേശപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയോടനുബന്ധിച്ചാണ് ജില്ലയിലും പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."