HOME
DETAILS

തിരൂരില്‍ റെയില്‍വേ മേല്‍പ്പാലം റോഡ് ഇടിഞ്ഞുതാഴ്ന്നു; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

  
backup
January 24 2019 | 06:01 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d

തിരൂര്‍: വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലവിതരണ പൈപ്പ് പൊട്ടി വെള്ളം വന്‍തോതില്‍ ചോര്‍ന്നതോടെ മണ്ണൊലിച്ച് തിരൂര്‍ റെയില്‍വേ മേല്‍പ്പാലം റോഡ് ഇടിഞ്ഞു താഴ്ന്നു. പാലത്തിന് മുകളിലെ റോഡില്‍ പൊടുന്നനെ ഗര്‍ത്തം രൂപപ്പെട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മലപ്പുറം മഞ്ചേരി റോഡിനെ ബന്ധിപ്പിക്കുന്ന തിരൂര്‍ സിറ്റി ജങ്ഷനിലെ റെയില്‍വേ മേല്‍പ്പാലം റോഡാണ് ഇടിഞ്ഞു താഴ്ന്നത്.  നിറയെ യാത്രക്കാരുമായി യാത്രാ ബസ് കടന്നു പോയ ഉടനെയാണ് പഴയ പാലം റോഡ് തകര്‍ന്നത്. പിറകില്‍ എത്തിയ ബൈക്ക് യാത്രക്കാരും കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടു. ഇതോടെ വന്‍ദുരന്തമാണ് വഴിമാറിയത്. സംഭവത്തെ തുടര്‍ന്ന് പൊലിസും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തി ഉടനടി പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി തടഞ്ഞു. ഇതോടെ മണിക്കൂറുകളോളം തിരൂര്‍ നഗരം ഗതാഗതകുരുക്കിലായി.  സിറ്റി ജങ്ഷനിലെ റെയില്‍വേ പാലത്തിലൂടെയാണ് വാട്ടര്‍ അതോറിറ്റിയുടെ വലിയ പൈപ്പ് കടന്നുപോകുന്നത്. ഈ പൈപ്പില്‍ ചോര്‍ച്ചയുണ്ടായി ശക്തമായി വെള്ളം പുറത്തേക്ക് ചീറ്റിയതോടെ മണ്ണൊലിച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. എന്നാല്‍ അപകട സാധ്യതയേറെയുള്ള സംഭവമുണ്ടായിട്ടും പൊതുമരാമത്ത് പാലം വിഭാഗവും റെയില്‍വേയും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്. ഗതാഗതം മണിക്കൂറുകളോളം മുടങ്ങിയതും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്ത് ഇന്നലെ ഉച്ചയോടെ തന്നെ ജെ.സി.ബി എത്തിച്ച് മണ്ണുമാറ്റി വാട്ടര്‍ അതോറിറ്റി പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങി. റെയില്‍വേയില്‍ പണമടച്ചാണ് റെയില്‍വേ പാലം നിര്‍മിക്കുന്നതെന്നും അതിനാല്‍ പിന്നീട് പാലത്തിന്റെ പരിപാലന ചുമതല റെയില്‍വേയ്ക്കാണെന്നും പൊതുമരാമത്ത് പാലം വിഭാഗം ഡിവിഷനല്‍ എന്‍ജിനീയര്‍ ഹരീഷ് പറഞ്ഞു. പ്രദേശത്ത് പുതിയ പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡ് നിര്‍മിക്കാത്തതിനാല്‍ ഇതുവരെ ഗതാഗതത്തിന് തുറന്നുകൊടുക്കാനായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago