കിഴക്കമ്പലത്ത് വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ കയ്യേറ്റം, അതിക്രമം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് ആരോപണം
കൊച്ചി: കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെക്കുറിച്ച് പ്രത്യേക വാര്‍ത്ത ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കും ക്യാമറാമാനും നേരെ കയ്യേറ്റം. ഏഷ്യാവില്‍ മള്‍ട്ടിമീഡിയ പ്രൊഡ്യൂസര്‍ റിയ മാത്യൂസ്, ക്യാമറാമാന് രാഹില്‍ ഹരി എന്നിവര്‍ക്ക് നേരെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും നേതൃത്വത്തില്‍ കയ്യേറ്റവും അസഭ്യവര്‍ഷവും നടന്നതെന്നാണ് ഇവര്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെക്കുറിച്ച് പ്രത്യേക സ്റ്റോറി തയ്യാറാക്കുന്നതിനായിരുന്നു മാധ്യമ സംഘം പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ ട്വന്റി 20 പഞ്ചായത്ത് അംഗം കെ.വി ജേക്കബ്, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് ട്വന്റി 20 അംഗങ്ങള്‍ കയ്യേറ്റം ചെയ്തതെന്നാണ് പരാതി.
വനിതാമാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അസഭ്യം പറഞ്ഞു. പുരുഷന്മാര് അടങ്ങുന്ന സംഘം തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തു എന്നുമാണ് പരാതി. പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പട്ടിമറ്റം പൊലിസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."