HOME
DETAILS

അശാന്തി പടര്‍ത്തി ആലപ്പുഴ; കൊലപാതകങ്ങള്‍ക്ക് അറുതിയില്ല

  
backup
March 04 2017 | 19:03 PM

%e0%b4%85%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81

ആലപ്പുഴ : ജില്ലയില്‍ വീണ്ടും കൊലപാതകം. ഇന്നലെ ഉത്സവപ്പറമ്പില്‍ യുവാവ് അക്രമി സംഘത്തിന്റെ കുത്തേറ്റ് മരിച്ചതോടെ മരണ സംഖ്യ നാലായി. ഇതോടെ ഇരുപത് ദിവസങ്ങള്‍ക്കിടയില്‍ ജില്ലയില്‍ നാലുപേര്‍ കൊലകത്തിക്കിരയായെന്ന വാര്‍ത്ത ജില്ലയ്ക്ക് അപമാനമായി. പൊലിസ് മുഴുനീള കാവല്‍ ഒരുക്കിയിട്ടും അക്രമി സംഘങ്ങളെ അമര്‍ച്ച ചെയാന്‍ കഴിയാതെ വന്നത് പിടിപ്പുക്കേടായി.
ഇന്നലെ ആലിശേരി ക്ഷേത്രത്തിലെ ഉല്‍സത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചത് പൊലീസിന്റെ കനത്ത കാവലിനിടയിലാണ്. ആലപ്പുഴ വലിയകുളം വാര്‍ഡില്‍ തൈപറമ്പില്‍ നൗഷാദിന്റെ മകന്‍ മുഹ്‌സിന്‍ (18) ആണ് മരിച്ചത്.
അക്രമിസംഘത്തെ അമര്‍ച്ച ചെയ്യാന്‍ എത്തിയ പൊലിസിനും പൊതിരെ മര്‍ദ്ദനമേറ്റതായാണ് അറിയുന്നത്. ഇന്നലെ ഉത്സവപ്പറമ്പില്‍ നടന്ന കൊലപാതകത്തിലും ആര്‍ എസ് എസ് ആണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.
രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് കായംകുളം , ഹരിപ്പാട് മേഖലകളില്‍ നടന്ന മൂന്നു കൊലപാതകങ്ങളിലും ആര്‍.എസ്.എസ് ആണെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് ഇന്നലെ വീണ്ടും കൊലപാതകം ആവര്‍ത്തിച്ചത്.
ഇവിടെയും കൊലകത്തിക്കിരയായത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍. ഹരിപ്പാട് കരുവാറ്റയില്‍ കൊല്ലപ്പെട്ടതും ഡി.വൈ.എഫ്.ഐ നേതാവ് ജിഷ്ണു. കായംകുളത്ത് പാടശേഖരത്തില്‍ കൊന്നിട്ട സുമേഷും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നറിയുന്നു.
ജില്ലയില്‍ ഡി.വൈ.എഫ്.ഐയും ആര്‍.എസ്.എസ്സും, ബി.ജെ.പിയും സി.പി.എമ്മും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച കണ്ണൂരും ലജ്ജിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളുടെ പട്ടികയില്‍ ആലപ്പുഴ മുന്നിലെത്തിയതിനെ പൊലീസ് അടക്കമുളള ചില കേന്ദ്രങ്ങള്‍ സാങ്കേതികത്വത്തിന്റെ പേരില്‍ വിലകുറച്ച് കാട്ടിയെങ്കിലും ഇന്നലെ ഉല്‍സവ പറമ്പില്‍ കൂത്തേറ്റ് വീണ് മരിച്ച മുഹ്‌സീന്റെ കൊലപാതകത്തോടെ കണക്കുകള്‍ ശരിവെക്കേണ്ട ഗതിക്കേടും വന്നുപ്പെട്ടു.
കായംകുളത്തും ഹരിപ്പാടും നടന്ന കൊലപാതകങ്ങളിലെ കുരുക്കഴിക്കും മുമ്പെ വീണ്ടുമൊരു കൊലപാതകം ജില്ലാ പൊലീസ് മേധാവിയുടെ മൂക്കിന് താഴെ നടന്നത് പൊലിസിന് തലവേദന സൃഷ്ടിക്കുകയാണ്.
ഗുണ്ടകളെയും മയക്കുമരുന്ന് വ്യാപനക്കാരെയും ജില്ലാ പൊലീസ് മേധാവി നേരിട്ട് നിരീക്ഷിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി ജില്ലയുടെ മുക്കിലും മൂലയിലും രാപ്പകല്‍ പൊലീസ് സംഘത്തെ നിയോഗിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കിയെങ്കിലും ഫലം കണ്ടില്ല.
ഇന്നലെ നടന്ന കൊലപാതകത്തിന്റെ കാരണക്കാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന ആരോപണത്തെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് ആലപ്പുഴയിലെ മുന്‍ ബി.എം.എസ് നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തിയതായി അറിയുന്നു.
പ്രതികളില്‍ ചിലര്‍ ആലപ്പുഴ ഇരവുകാട്, ഈ.എസ്.ഐ പ്രദേശങ്ങളില്‍നിന്നുളളവരാണെന്ന സൂചന പൊലിസിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ പ്രദേശത്തുനിന്നും ചില യുവാക്കള്‍ ഒളിവില്‍ പോയതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  37 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago