HOME
DETAILS

റിയാദ് ഓ.ഐ.സി.സി ഒമ്പതാം വാർഷിക സമ്മേളനം നവ്യാനുഭവമായി

  
backup
February 24 2020 | 13:02 PM

riyad-oic-ninth-anniversery

റിയാദ്: യഥാർത്ഥ ഹിന്ദുക്കൾ ഗാന്ധിജിയുടെ ഹിന്ദുക്കളാണെന്നും മോദിയുടെ ഹിന്ദുക്കല്ലെന്നും പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല.  എത്രയൊക്കെ കുപ്രചാരണങ്ങളും തെറ്റിദ്ധാരണകളും പരത്തിയാലും ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റിയെടുക്കാനുള്ള സംഘ്‌പരിവർ അജണ്ട വിജയിക്കില്ലെന്നും അത്തരം ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുന്നിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഒൻപതാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു.

മംഗലാപുരം സൗത്ത് മുൻ എം.എൽ.എ മൊയ്തീൻ ബാവ, റിയാദ് കെ.എം.സി.സി സെക്രട്ടറി സുബൈർ അരിമ്പ്ര, എൻ .ആർ. കെ ചെയർമാൻ അഷറഫ് വടക്കേവിള, മുഹമ്മദ് ഷാജി അരിപ്ര, നാസ്സർ നെസ്റ്റോ ആശംസകൾ നേർന്നു. സജി കായംകുളം  ആമുഖ പ്രഭാഷണം നടത്തി. ബിസിനസ് രംഗത്തെ മൂന്നു പേരെ 'ഇൻഡോ ബിസിനസ്സ് എക്സലൻസ്' അവാർഡ് നൽകി ആദരിച്ചു. റാഫി കൊയിലാണ്ടി, ഷാജു വലപ്പൻ, റഫീഖ് ഷറഫുദ്ധീൻ  എന്നിവർ പ്രതിപക്ഷ നേതാവിൽ നിന്നും അവാർഡ് സ്വീകരിച്ചു. ഓ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള പ്രതിപക്ഷ നേതാവിന് സമ്മാനിച്ചു. ഗ്ലോബൽ കമ്മിറ്റിയുടെ ഉപഹാരം റസാഖ് പൂക്കോട്ടുംപാടവും, നാഷണൽ കമ്മിറ്റിയുടെ ഉപഹാരം ഷാജി സോനയും നൽകി. മുപ്പത് വർഷ കാലത്തെ പ്രവാസം അവസാനിപ്പിച്ച നാട്ടിലേക്ക് പോകുന്ന മാള മൊഹിയുദ്ധീന് സെൻട്രൽ കമ്മറ്റിയുടെ ഉപഹാരം പ്രതിപക്ഷ നേതാവ് നൽകി. നാട്ടിൽ നിന്ന് റിയാദിലെത്തിയ അഷ്റഫ് പൊന്നാനിക്കുള്ള ഉപഹാരവും ചെന്നിത്തല സമ്മാനിച്ചു.


നവാസ് വെള്ളിമാട്ക്കുന്ന്, രഘുനാഥ് പറശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, സലീം കളക്കര, ഷംനാദ്  കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത് , ഗ്ലോബൽ ഭാരവാഹികളായ മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, അസ്‌കർ കണ്ണൂർ, നൗഫൽ പാലക്കാടൻ, നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി.എം. നജീബ്, സാമുവൽ റാന്നി, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ ഫൈസൽ പാലക്കാട് സജീർ പൂന്തുറ, അബ്ദുൽ കരീം കൊടുവള്ളി, കെ.കെ. തോമസ് ഹരീന്ദ്രൻ കണ്ണൂർ, റോയ് വയനാട്, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, എൽ. കെ. അജിത്, നൗഷാദ് വെട്ടിയാർ, മുനീർ കോക്കല്ലൂർ, ഷാജി മഠത്തിൽ, സത്താർ കായംകുളം നേതൃത്വം നൽകി.

പ്രശസ്ത പിന്നണി ഗായകരായ ഫ്രാങ്കോ, ആസിഫ് കാപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ റിയാദിലെ ഗായകരും ഒത്തു ചേർന്ന് സംഗീത നിശയും നടന്നു. ബിന്ദു സാബു ചിട്ടപ്പെടുത്തിയ തിരുവാതിര, അറബിക് ഡാൻസ്, മാറാട്ടി  ഡാൻസ്, അസിസ് പെർള ചിട്ടപ്പെടുത്തിയ അലിഫ് ഇന്റർ നാഷണൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഒപ്പന,  ജോണി ജോസഫ് ചിട്ടപ്പെടുത്തിയ മാർഗംകളി,  രശ്മി വിനോദിന്റ നേതൃത്വത്തിൽ അരങ്ങേറിയ ഡാൻസ്, മണി ബ്രോതേഴ്സിന്റെ സിനിമാറ്റിക് ഡാൻസ്, വിഷ്ണു മാസ്റ്റർ ചിട്ടപ്പെടുത്തിയ മുഹബത്ത് കി ദൗലത്ത് എന്ന ആൽബത്തിന്റെ വിശ്വലൈഷേസൻ എന്നിവയും അരങ്ങേറി.  ഹിബ അബ്ദുൽസലാം, ഗീതു മിന്റോ  അവതാരക രായിരുന്നു.  ബാലു കുട്ടൻ, സകീർ ദാനത്ത്, ശുകൂർ ആലുവ, സുരേഷ് ശങ്കർ, ജമാൽ എരഞ്ഞിമാവ്, ഹർഷദ് എം.ടി, സലിം ആർത്തിയിൽ ശിഹാബ് പുന്നപ്ര, തങ്കച്ചൻ വർഗീസ് ലോറൻസ് കലാപരിപാടികൾ നിയന്ത്രിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും ഷഫീഖ് കിനാലൂർ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago