ജസ്റ്റിസ് കമാല്‍പാഷ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുന്നുവെന്ന് മുഖ്യമന്ത്രി, ഇരുന്ന കസേരയുടെ വലിപ്പം മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തുകയാണെന്നും പിണറായി
കൊല്ലം: മുന്‍ ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതും അവരെ അനുകൂലിച്ച് സംസാരിക്കുന്നതുമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഒരു മുന്‍ ന്യായാധിപന് ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുകയാണെന്ന് പിണറായി വിജയന് കമാല്‍പാഷയെ പേരെടുത്തുപറയാതെ വിമര്‍ശിച്ചു. കൊല്ലത്ത് കര്‍ഷകസംഘത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മുന്‍ ന്യായാധിപന് ഇരുന്ന കസേരയുടെ വലിപ്പം മനസ്സിലാക്കുന്നില്ല. അതറിയാതെ തെറ്റിദ്ധാരണ പരത്തുകയാണ് അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പിഐയെയും കുറിച്ച് പറയുമ്പോള്‍ എന്തിനാണ് അയാള്‍ വിളറിപിടിക്കുന്നതെന്നും പിണറായി ചോദിച്ചു. പൗരത്വനിയമത്തിനെതിരായ സമരത്തില്‍ എസ്.ഡി.പി.ഐയേയും ജമാഅത്തെ ഇസ്ലാമിയെയും യാതൊരുകാരണവശാലും പങ്കാളിയാക്കില്ലെന്നും പിണറായി വിജയന് വ്യക്തമാക്കി.
കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായി കെ.എന്‍ ബാലഗോപാലിനെയുംപ്രസിഡന്റായി കെ.കെ രാഗേഷ് എംപിയെയും കൊല്ലത്ത് നടന്ന 26ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
ഗോപി കോട്ടമുറിക്കലാണ് സംസ്ഥാന ട്രഷറര്‍.
530 പ്രതിനിധികള്‍ ഉള്‍പ്പടെ 625പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഞായറാഴ്ച രാവിലെ ആരംഭിച്ച സമ്മേളനം തിങ്കളാഴ്ചവൈകിട്ട് പൊതുസമ്മേളനത്തോടെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."