HOME
DETAILS
MAL
സി.എ.എയില്‍ മോദിക്കെതിരേ ബ്രിട്ടീഷ് കൊമേഡിയന്റെ കൊട്ട്, തരംഗമായി ജോണ്‍ ഒലിവറുടെ വീഡിയോ
backup
February 24 2020 | 14:02 PM
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബ്രിട്ടീഷ് കൊമേഡിയന്റെ വീഡിയോ തരംഗമാവുന്നു. ജോണ്‍ ഒലിവര്‍ ആണ് ആഴ്ചയിലൊരിക്കല്‍ യു ട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോയില്‍ 18 മിനിട്ടോളം സി.എ.എക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്.
നിയമത്തിലെ മുസ്ലിം വിരുദ്ധതയും പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണവും വീഡിയോയില്‍ വിശദീകരിക്കുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുസ്ലിം വിഭാഗത്തിന്റെ പൗരത്വം എടുത്തുകളയുന്നു. പൈശാചികമായ ഈ പ്രവര്‍ത്തി വിവിധ ഘട്ടങ്ങളായി അവര്‍ നടപ്പാക്കുന്നു. സി.എ.എ മുസ്ലിംകളെ മാത്രമല്ല ബാധിക്കുക. നിരവധി പാവങ്ങളുടെ പൗരത്വത്തെയും ബാധിക്കുമെന്നും വീഡിയോയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പതിനായിരകണക്കിന് ട്വീറ്റുകളാണ് വിഡിയോയില്‍ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."