മടിക്കൈ എരിക്കുളം പള്ളിക്ക് സാമൂഹ്യദ്രോഹികള്‍ തീയിട്ടു
കാഞ്ഞങ്ങാട്: മടിക്കൈ എരിക്കുളം പള്ളിക്ക് സാമൂഹ്യദ്രോഹികള്‍ തീയിട്ടു. എരിക്കുളത്തെ നിസ്കാരപ്പള്ളിക്കാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ സാമൂഹ്യ ദ്രോഹികള്‍ തീയിട്ടത്.
മേശ, വാതില്‍, കസേര,നിലത്ത് വിരിച്ച കാര്‍പെറ്റ് എന്നിവ കത്തി നശിച്ചു. പള്ളിക്കകത്ത് കിടക്കുകയായിരുന്ന ഉസ്താദാണ് തീ പടരുന്നത് കണ്ടതിനെ തുടര്‍ന്ന് സമീപവാസികളെ വിളിച്ചു വരുത്തിയത്.
പിന്നീട് എല്ലാവരും ചേര്‍ന്ന് തീ അണക്കുകയായിരന്നു. സംഭവ സ്ഥലം സംയുക്ത ജമാഅത്ത് ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്, സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, എ. ഹമീദ് ഹാജി, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്, മുബാറക് ഹസ്സൈനാര്‍ ഹാജി, എം. മൊയ്തു മൗലവി, കെ.യൂ ദാവൂദ് ഹാജി എന്നിവര്‍ സന്ദര്‍ശിച്ചു.
കുറ്റക്കാരെ ശിക്ഷിക്കണം: സംയുക്ത ജമാഅത്ത്
കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ എരിക്കുളം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിസ്കാരപള്ളി തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച സാമൂഹ്യദ്രോഹികളുടെ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലി ജമാഅത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. പള്ളിക്ക് നേരെ അക്രമം നടത്തിയ കുറ്റവാളികളെയും അവര്‍ക്കു പിന്നിലുള്ള പ്രേരക ശക്തികളെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംയുക്ത ജമാഅത്ത് ആവശ്യപ്പെട്ടു. സാമൂഹ്യദ്രോഹികളുടെ ഇത്തരം നീക്കങ്ങളില്‍ സമുദായ അംഗങ്ങള്‍ പ്രകോപിതരാകാതിരിക്കണമെന്നും സൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കണമെന്നും സംയുക്ത ജമാഅത്ത് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, ഭാരവാഹികളായ എ. ഹമീദ് ഹാജി, വി.കെ അസീസ് മങ്കയം, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്, മുബാറക് ഹസ്സൈനാര്‍ ഹാജി, എം. മൊയ്തു മൗലവി, ജാതിയില്‍ ഹസ്സൈനാര്‍, കെ.യൂ ദാവൂദ് ഹാജി, ബഷീര്‍ ആറങ്ങാടി എന്നിവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."