ഇന്ത്യയിലേക്കു പോകുന്നുവെന്ന് ട്രംപ്: തിരിച്ചുവരരുതെന്ന് യു.എസ് പൗരന്, ഇവിടെ വേണ്ടന്ന് ഇന്ത്യക്കാര്‍, ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഹാറ്റായ കമന്റിങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുന്‍പ് വൈറ്റ് ഹൗസിന്റെ ചിത്രം വച്ച് ട്രംപ് ഇങ്ങനെ എഴുതി, മെലാനിയയുടെ കൂടെ ഇന്ത്യയിലേക്ക് പുറപ്പെടുന്നു. എന്നാല്‍ അതിന് താഴെ 'തിരിച്ചു വരരുതെന്ന് 'എഴുതിയ അമേരിക്കന്‍ പൗരന് ടോണി പോസ്നാസ്കിയുടെ കമന്റാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ട്രംപിനെ ഇവിടെ ആവശ്യമില്ലെന്ന് ഇന്ത്യക്കാരും തിരിച്ചടിച്ചു.
അദ്ദേഹത്തിന്റെ കൂട്ടുകാരനുമായി (മോദിയുമായി) ഞങ്ങള്‍ക്കിവിടെ നിരവധി പ്രശ്നങ്ങളുണ്ട്. ഇനി അദ്ദേഹത്തിന്റെ ഭാരം കൂടി ചുമക്കാനാകില്ല. ഇങ്ങനെയൊക്കെയാണ് ഇന്ത്യക്കാര്‍ ഇതിനോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍ നാമൊക്കെ ഒരേ വേവ് ലങ്ത്താണെന്നാണ് മലയാളികളി ട്രോളര്‍മാരുടെ കമന്റ്. ഇരുവര്‍ക്കും ഏറെ സാമ്യങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നിരുന്നു. ഇരുവരുടെയും സാമ്യതയായ കുടിയും വലിയും ഇല്ലെന്ന വിശേഷണം ഹിറ്റ്ലറിനുമുണ്ടായിരുന്നെന്ന വസ്തുതയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."