ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പൊലിസ് നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി
ഹരിപ്പാട്: കായംകുളം, ഹരിപ്പാട് നിയോജക മണ്ഡലങ്ങളില്‍ സമീപകാലത്തുണ്ടായ ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണങ്ങളുടേയും, കൊലപാതകങ്ങളുടേയും പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പൊലിസ് നടപടി ശക്തമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. രണ്ട് പേരാണ് കരുവാറ്റയില്‍ കൊല ചെയ്യപ്പെട്ടത്. ഇതില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. പ്രതികാരവും, അക്രമണ സാധ്യതയും തുടര്‍ന്നുമുണ്ടായേക്കുമെന്ന ആശങ്ക യോഗം പ്രകടിപ്പിച്ചു.
കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പൊതു ടാപ്പുകളിലെ ജല ചോര്‍ച്ച അടിയന്തിരമായി പരിഹരിക്കുവാനും, കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാനും ജല വിഭവ വകുപ്പിനോട് ആവശ്യപ്പെട്ടു. കുടിവെളളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ എടുക്കേണ്ട നടപടിയെ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉന്നതരെ യഥാസമയം അറിയിക്കണം.
ഓര് വെള്ളം കയറി കൃഷി നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ട പരിഹാരം വേഗത്തില്‍ ലഭ്യമാക്കണം. റേഷന്‍ കടയിലേക്ക് വരുന്ന സാധനങ്ങളുടെ അളവും, കൊണ്ടു വരുന്ന വാഹനവും ഏതാണെന്ന് അറിയുന്നതിന് എസ്.എം.എസ്.വഴി നടപ്പാക്കിയിരുന്ന സംവിധാനം പുനസ്ഥാപിക്കണം. ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സാധനങ്ങളുടെ വില, അളവ് തുടങ്ങിയവ ഇനം തിരിച്ച് റേഷന്‍ കടയില്‍ പ്രദര്‍ശിപ്പിക്കണം. ഇതിന് താലൂക്ക് സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി. കായംകുളം നഗരസഭാ പ്രദേശത്ത് ആധുനിക അറവ് ശാല നിലവില്‍ വരുന്നതുവരെ അറവ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നഗരസഭ അധികൃതരെ ചുമതലപ്പെടുത്തി. യോഗത്തില്‍ കാര്‍ത്തികപ്പളളി പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി .വി. കൈപ്പള്ളി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി.മുരളീധര കുറുപ്പ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ദിലീപ് കുമാര്‍, മോളി ഉമ്മന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."