മതനിരപേക്ഷത തകര്‍ക്കാന്‍ ആസൂത്രിത ശ്രമം: മുഖ്യമന്ത്രി
അഞ്ചരക്കണ്ടി: കേരളത്തില്‍ മതനിരപേക്ഷത തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വേങ്ങാട് സൗത്ത് യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ എല്‍.ഡി.എഫ് ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്തരം നീക്കങ്ങളെ കേരളം യോജിച്ച് പ്രതിരോധിക്കണം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് നാടിനാകെ വികസനം വേണമെന്നാണ്. കണ്ണൂര്‍ വിമാനത്താവളത്തിനു പിന്നാലെ അഴീക്കല്‍ തുറമുഖ വികസനം കൂടി യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂരിന്റെ വികസന സാധ്യത വലിയതോതില്‍ വര്‍ധിക്കും. നാട്ടില്‍ ഒന്നും നടക്കില്ലെന്ന ചിന്താഗതിക്കു മാറ്റം വരുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.കെ രാഗേഷ് എം.പി, സി.എന്‍ ചന്ദ്രന്, പി. ബാലന്, കെ. ശശി, വിജയന്, കെ. മുകുന്ദന്, ടി.കെ.എ ഖാദര്‍, കെ.കെ രാജീവന്, പി.സി ശങ്കരന്, കെ. പത്മനഭന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."