HOME
DETAILS

മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ ഉയരം കുറക്കുന്ന പ്രവൃത്തി തുടങ്ങി

  
backup
January 24 2019 | 07:01 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9f%e0%b4%b5%e0%b4%b1%e0%b5%81

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം സുഗമമായി ഇറക്കുന്നതിനു മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ ഉയരം കുറയ്ക്കുന്ന പ്രവൃത്തി ആരംഭിച്ചു. വിമാനത്താവള പരിസരങ്ങളിലായുള്ള എട്ടു ടവറുകളാണ് ഉയരം കുറയ്ക്കുന്നത്. വിമാനത്താവളത്തില്‍ നിന്നു കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തുമ്പോള്‍ കൂറ്റന്‍ ടവറുകള്‍ ഭീഷണിയാകുന്നത് കൊണ്ടാണ് ടവറുകളുടെ ഉയരം കുറയ്ക്കാന്‍ തീരുമാനിച്ചത്.
കീഴല്ലൂര്‍ പഞ്ചായത്തിലെ വെള്ളിയാംപറമ്പിലെ നാലു ടവറുകളും തലശ്ശേരി ഇരിക്കൂര്‍ റോഡില്‍ പനയത്താംപറമ്പിലെ രണ്ടും പാലയോട് വെള്ളിയാംപറമ്പ് റോഡിലെയും ഇരിട്ടി നഗരസഭയിലെ പഴശി ഡാം റോഡിലെ ഒന്നും ടവറുകളാണ് ഉയരം കുറയ്ക്കുന്നത്. ബി.എസ്.എന്‍.എല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍, ജിയോ എന്നീ മൊബൈല്‍ കമ്പനികളുടെ കൂറ്റന്‍ ടവറുകളാണ് വിമാനത്തിനു ഭീഷണിയായി കണ്ടെത്തിയിരുന്നു. 60 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തിലുള്ള ടവറുകളാണ് നെറ്റ്‌വര്‍ക്ക് കവറേജ് ലഭിക്കുന്നതിനു മൊബൈല്‍ കമ്പനികള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നത്.
വിമാനത്താവളത്തിലെ സിഗ്‌നല്‍ പരിധിക്കുള്ളില്‍ വിമാനം പരീക്ഷണ പറക്കല്‍ നടത്തിയതിനു ശേഷം ടവറുകളുടെ ഉയരം കുറയ്ക്കണമെന്ന് പൈലറ്റ് നിര്‍ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്നു മൊബൈല്‍ കമ്പനി അധികൃതരും കിയാല്‍ അധികൃതരും ചേര്‍ന്നു ചര്‍ച്ച നടത്തിയ ശേഷമാണ് ടവറിന്റെ ഉയരം കുറയ്ക്കാന്‍ തീരുമാനിച്ചത്. 30 മീറ്റര്‍ ഉയരത്തില്‍ ടവറുകള്‍ നില നിര്‍ത്താണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്. നൂറു മീറ്റര്‍ ഉയരത്തിലുള്ള വെള്ളിയാംപറമ്പിലെ ബി.എസ്.എന്‍.എല്‍ ടവര്‍ 30 മീറ്ററാക്കി ചുരുക്കി.
മൊബൈല്‍ കമ്പനി അധികൃതരും കിയാല്‍ അധികൃതരും ടവറുകള്‍ പരിശോധിച്ചു. ടവറുകളുടെ ഉയരം കുത്തനെ കുറയ്ക്കുന്നതിനാല്‍ മൊബെല്‍ നെറ്റ് വര്‍ക്ക് കവറേജ് വലിയ തോതില്‍ കുറയാനിടയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago