HOME
DETAILS
MAL
തെരുവുവെളിച്ചം പദ്ധതി അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്
backup
March 04 2017 | 20:03 PM
കൊച്ചി: അഗതികളുടെ സംരക്ഷണാര്‍ഥം സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തെരുവുവെളിച്ചം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്. പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചകളുണ്ടെന്നും കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്തത് പരിശോധിക്കണമെന്നും കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി.മോഹനദാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സഹായത്തോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനു സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാത്തത് ശരിയായ നടപടിയല്ല. അന്വേഷണ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കണമെന്നു കമ്മീഷന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. കാക്കനാട് സ്വദേശി സില്‍വി സുനില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."