സിഗ്നല്‍ തെളിഞ്ഞിട്ടും ഗതാഗതക്കുരുക്കൊഴിയാതെ താണ
കണ്ണൂര്‍: താണയില്‍ സിഗ്നല്‍ തെളിഞ്ഞത് വാഹനങ്ങളെ കുരുക്കിലാക്കുന്നതായി പരാതി. രണ്ടുവര്‍ഷത്തോളമായി മുടങ്ങിക്കിടന്ന താണ ജങ്ഷനിലെ സിഗ്നലുകളുടെ ട്രയല്‍ പരിശോധനക്ക് ശേഷം ദിവസവും തെളിഞ്ഞതോടെയാണു നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
സിഗ്നലില്‍ സമയ ക്രമീകരണം വന്നതോടെയാണു ഗതാഗതകുരുക്കിനു കാരണമാകുന്നതെന്നാണു വാഹനയാത്രകാരുടെ പരാതി. താണ ധനലക്ഷ്മി ആശുപത്രി റോഡ്, ആനയിടുക്ക് റോഡ് എന്നിവിടങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ കുറവായതിനാല്‍ ആ ഭാഗത്തെ സിഗ്നല്‍ വീണാല്‍ സമയം കളയുകയാണെന്ന ആക്ഷേപമാണുള്ളത്.
കണ്ണൂരില്‍ നിന്നു തലശേരി, കൂത്തുപറമ്പ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും കണ്ണൂരിലേക്കു തിരിച്ചു വരുന്ന വാഹനങ്ങളുമാണ് ഇവിടെ കൂടുതലായുള്ളത്. ഈ ഭാഗങ്ങളിലേക്കുള്ള സിഗ്നല്‍ തെളിഞ്ഞാല്‍ കുറച്ചു വാഹനങ്ങള്‍ക്കു മാത്രമെ പോകാന്‍ കഴിയുള്ളു.
അതോടെ ഗതാഗതക്കുരുക്ക് കണ്ണോത്തുംചാല്‍, ടി.കെ സ്റ്റോപ് വരെ നീളും. മുന്‍പ് സിഗ്നലില്‍ സമയ ക്രമീകരണം ഇല്ലാത്തതു കൂടുതല്‍ ഗതാഗതക്കുരുക്കിനു കാരണമായിട്ടാണ് താത്കാലികമായി നിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."