സ്ത്രീയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി; സ്കാനിങ് സെന്റര്‍ ജീവനക്കാരന് പിടിയില്‍
മെഡിക്കല്‍ കോളജ്: രോഗനിര്ണയത്തിനായെത്തിയ സ്ത്രീയുടെ ചിത്രം മൊബൈല്‍
ഫോണില്‍ പകര്‍ത്തിയ സ്കാനിങ് സെന്റര്‍ ജീവനക്കാരന് പിടിയില്‍.
പേരൂര്‍ക്കട, കുടപ്പനക്കുന്ന് സ്വദേശി തോമസ്(66) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വര്‍ക്കല സ്വദേശിനിയായ സ്ത്രീയും ഇവരുടെ സഹോദരനും മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറത്തെ സ്വകാര്യ സ്കാനിങ് സെന്ററിലെത്തിയപ്പോഴാണ് അവിടുത്തെ ശുചീകരണ തൊഴിലാളിയായ ഇയാള്‍ സ്ത്രീയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത്.
സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് സ്കാനിങ് സെന്ററിലെത്തിയവരും മറ്റും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചിത്രം പകര്‍ത്തിയതായി വ്യക്തമായി. വിവരമറിഞ്ഞ് മെഡിക്കല്‍ കോളജ് പൊലിസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്ത്രീയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് ഇയാളുടെ പേരില്‍ കേസെടുത്ത ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."