HOME
DETAILS

നഗരത്തില്‍ അനധികൃത ഇറച്ചിക്കച്ചവടം വ്യാപകം

  
backup
June 16 2016 | 02:06 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%87%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a

ലൈസന്‍സ് ഇല്ലാതെ 200 ലധികം വില്‍പനശാലകള്‍ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ പരിശോധന നിലച്ചു
     
തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത ഇറച്ചിവില്‍പനശാലകള്‍  വ്യാപകമാകുന്നു.  
ആരോഗ്യ വിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും പരിശോധന നിലച്ചതാണ് പ്രധാന കാരണം. തലസ്ഥാന നഗരത്തില്‍ മാത്രം ഇരുന്നൂറിലധികം  ഇറച്ചിവില്‍പന ശാലകളാണ്  ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത്. പഴകിയ മാംസങ്ങള്‍ വിറ്റതിന്റെ
പേരില്‍ അടച്ചുപൂട്ടിയ സ്ഥാപനങ്ങളും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
അംഗീകൃത അറവുശാലകളില്ലാത്ത നഗരങ്ങളില്‍ ഇറച്ചിവില്‍പ്പന പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് കാറ്റില്‍പറത്തുകയാണ് ഇവര്‍. പരിശോധിക്കാന്‍ ചുമതലപ്പെട്ടവരാകട്ടെ ഇത് കണ്ടില്ലെന്നു നടിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോര്‍പറേഷന്‍ അധികൃതര്‍ അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ല. എന്നാല്‍ നഗരത്തില്‍  പലയിടത്തും  ഇറച്ചിക്കടകളുടെ സമീപത്തു തന്നെ  മാടുകളെയും  മറ്റും യാതൊരു പരിശോധനയും കൂടാതെ കശാപ്പു ചെയ്യുകയാണ്.  രോഗം വന്ന് അവശനിലയിലായ മാടുകളെയും കശാപ്പിന് ഉപയോഗിക്കുന്നുണ്ട്.
പോത്തിറച്ചിയ്ക്കു പകരം മാട്ടിറച്ചി നല്‍കി കൃത്രിമം കാണിക്കുന്നതും  നഗരത്തില്‍ പതിവാണ്.  പോത്തിന്റെയും മാടിന്റെയും മാംസം കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെങ്കിലും പലരും ഇത് ശ്രദ്ധിക്കാറില്ല. ഇറച്ചിക്കു തൂക്കം കൂട്ടുന്നതിനായി മാടുകളെ കൊല്ലുന്നതിനുമുന്‍പ്  കാടിവെളളത്തിനു പകരം കാരവെളളം കൊടുക്കുന്ന കശാപ്പുകാരുമുണ്ട് .
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങളോളം ലോറിയില്‍ നിര്‍ത്തി കൊണ്ടു വരുന്ന ഇവയ്ക്ക് വൈക്കോലോ വെള്ളമോ നല്‍കാറില്ല. ആവശ്യത്തിന് ഭക്ഷണവും വെളളവും ലഭിക്കാതെ പരവേശത്തോടെ നില്‍ക്കുന്ന മാടുകള്‍ കശാപ്പിനു മുന്‍പ് നല്കുന്ന കാരവെളളം ധാരാളം കുടിക്കുകയും ചെയ്യും. അലക്കുകാരം കലര്‍ന്ന മാംസം കഴിക്കുന്നയാളിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളായിരിക്കും ഉണ്ടാവുക. കന്നുകുട്ടികളെ കശാപ്പു ചെയ്തശേഷം ആട്ടിന്‍പാലില്‍ മുക്കിയെടുത്ത് മട്ടനാണെന്ന് പറഞ്ഞു തട്ടിപ്പു നടത്തുന്നവരും നഗരത്തിലുണ്ട്.
നഗരത്തില്‍ ഇറച്ചിമാലിന്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വലുതാണ്. തമിഴ്‌നാട്ടിലെ പന്നി ഫാമുകളിലേക്കു ഇറച്ചിമാലിന്യം കൊണ്ടു പോകുന്ന ചെറുകിട വ്യാപാരികളുണ്ടെന്ന് നഗരത്തിലെ ഇറച്ചിവ്യാപാരികള്‍ പറയുന്നു. 20 കിലോഗ്രാം ഇറച്ചിമാലിന്യത്തിനു 200 രൂപയാണ് ഇവര്‍ നല്‍കുന്നത്.  എന്നാല്‍ മാലിന്യം കൃത്യമായി ഇവര്‍ക്കു നല്‍കാന്‍ നടപടികളുണ്ടായിട്ടില്ല. നിലവില്‍ നഗരത്തിലെ മാലിന്യകൂമ്പാരങ്ങളിലേക്ക്  വാഹനങ്ങളില്‍ ഇറച്ചി മാലിന്യം കൊണ്ടുവന്നു തള്ളുകയാണ് ചെയ്യുന്നത്. അറവുശാലയ്ക്കു വേണ്ടി ഇരുപത്തിമൂന്നോളം കോടി രൂപയുടെ പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പറയുന്നത്. എന്നാല്‍ പദ്ധതി വാക്കിലൊതുങ്ങിയതല്ലാതെ പ്രാവര്‍ത്തികമായില്ല. അടുത്തിടെ ചത്ത പശുവിന്റെ ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ചവരെ പിടികൂടിയിരുന്നു. അന്ന് അനധികൃത അറവുശാലകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago