HOME
DETAILS
MAL
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം തുറന്നു
backup
February 25 2020 | 02:02 AM
അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പുതുക്കിപ്പണിത സ്റ്റേഡിയം ക്രിക്കറ്റ് ലോകത്തിനായി തുറന്ന് കൊടുത്തത്.
ഒരു ലക്ഷത്തിലധികം കാണികളെ ഉള്‍ക്കൊള്ളാനാവുന്നതാണ് പുതിയ സ്റ്റേഡിയം. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് നിര്‍മിച്ച സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടണ്ട്.
700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാറില്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ് സ്റ്റേഡിയം പുതുക്കിപ്പണിതിട്ടുള്ളത്. മൂന്ന് പരിശീലന മൈതാനങ്ങള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമി, ക്ലബ് ഹൗസില്‍ 55 മുറികള്‍, നീന്തല്‍ക്കുളം, 76 കോര്‍പ്പറേറ്റ് ബോക്സുകള്‍, മൂവായിരം കാര്‍, ആയിരം ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. 12 ടെസ്റ്റുകള്‍ക്കും 24 ഏകദിനങ്ങള്‍ക്കും വേദിയായ ഇവിടം ഇന്ത്യയുടെ ഭാഗ്യവേദിയായാണ് അറിയപ്പെടുന്നത്. സുനില്‍ ഗാവസ്കര്‍ ടെസ്റ്റില്‍ 10,000 റണ്‍സ് തികച്ചത് ഈ സ്റ്റേഡിയത്തിലാണ്. അന്ന് ഇംഗ്ല@ണ്ട് താരം ജെഫ്രി ബോയ്കോട്ടിന്റെ റെക്കോര്‍ഡ് ഗാവസ്കര്‍ മറികന്നു.
കപില്‍ദേവ് റിച്ചാര്‍ഡ് ഹാര്‍ഡ്ലിയുടെ 432 വിക്കറ്റ് റെക്കോര്‍ഡ് മറികടന്നതും ഇവിടെവെച്ച് തന്നെ ആയിരുന്നു. 1983ല്‍ പണിത സ്റ്റേഡിയം മുഴുവനായും മാറ്റിയാണ് ഇപ്പോഴത്തെ സ്റ്റേഡിയം പണിതീര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."