ഡല്‍ഹിയില്‍ അക്രമം പൊലിസ് നോക്കി നില്‍ക്കേ, ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതി ഉപരോധിച്ചു, അക്രമം മതം ചോദിച്ച്, എറിയാനുള്ള കല്ലുകള്‍ ലോറിയില്‍ എത്തിച്ചു
ന്യുഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ ഡല്‍ഹിയില്‍ അരങ്ങേറിയ വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിച്ച് ആംആദ്മിയുടെ നേതൃത്വത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതി ഉപരോധിച്ചു. അക്രമികള്‍ക്കുനേരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. സി.എ.എ അനുകൂലികള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് അക്രമണത്തിനിരയായവര്‍ പറയുന്നത്.
ആക്രമണത്തില്‍ പത്ത് പൊലിസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ മിക്കവര്‍ക്കും വെടിയേറ്റിട്ടുണ്ട്. രാത്രി വൈകിയും അക്രമം തുടര്‍ന്നു.
പ്രതിഷേധക്കാരെ നേരിടാനായി കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് അനുകൂലികള്‍ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരുക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു. പരുക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും അക്രമികള്‍ വെറുതെവിട്ടില്ല. പൊലിസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെ.എന്‍.യു വിദ്യാര്‍ഥികള്‍ പറയുന്നത്. അക്രമികള്‍ക്കൊപ്പം നിന്നുവെന്ന വിമര്‍ശവും പൊലീസിനെതിരെയുണ്ട്.
പൗരത്വ സമരക്കാര്‍ക്ക് എതിരായ അക്രമം പൊലിസ് സാന്നിധ്യത്തിലായിരുന്നുവെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. പൊലീസിനൊപ്പം ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."