ബാലികയെ പീഡിപ്പിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍
ചാവക്കാട്: ഒന്‍പതുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍. എടക്കഴിയൂര്‍ നാലാം കല്ല് സെന്ററില്‍ പച്ചക്കറി വ്യാപാരിയായ അകലാട് കാട്ടിലെപള്ളി സ്വദേശി കല്ലുവളപ്പില്‍ അലിയേയാണ് (50) ചാവക്കാട് സി.ഐ. ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ പീഡിപ്പിച്ച കുട്ടിയുടെ മാതാവിനേയും (37) അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഭര്‍തൃമതിയായ വീട്ടമ്മയുമായി അലി രഹസ്യ ബന്ധം ആരംഭിച്ചിട്ട്. അവരുടെ വീട്ടില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷമാണ് അലി വീട്ടിലെത്തുന്നത്. വീട്ടമ്മയുടെ മകള്‍ വലുതായതോടെ കുഞ്ഞിനേയും പീഡിപ്പിക്കാന്‍ തുടങ്ങിയെങ്കിലും അവര്‍ കാര്യമായി എതിര്‍ത്തില്ല. രണ്ടുവര്‍ഷമായി കുഞ്ഞിനെ ഇയാള്‍ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട്. രണ്ടുദിവസം മുന്‍പ് രാത്രി പീഡിപ്പിക്കുന്നതിനിടെ കുഞ്ഞ് ആര്‍ത്ത് കരഞ്ഞപ്പോള്‍ മയക്കം വിട്ട വീട്ടുകാരനും മാതാവും ഉണര്‍ന്ന് അകത്ത് കയറിനോക്കിയപ്പോഴാണ് അലിയുടെ സാന്നിധ്യമറിയുന്നത്. ഉടനെ വാതില്‍ പുറത്ത് നിന്ന് പൂട്ടി മറ്റുള്ളവരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
രണ്ടുഭാര്യമാരും അഞ്ചുകുട്ടികളുമുള്ളയാളാണ് അറസ്റ്റിലായ അലി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന കുഞ്ഞില്‍ നിന്ന് മൊഴിഎടുത്ത ശേഷം വൈദ്യ പരിശോധനയും നടത്തി. എസ്.ഐമാരായ കെ.ജി ജയപ്രദീപ്, കെ. മാധവന്‍, എ.എസ്.ഐ അനില്‍ മാത്യു, സി.പി.ഒ അബ്ദുല്‍ റഷീദ്, വനിത സി.പി.ഒ വീരജ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുമുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."