ഇന്ത്യയും യു.എസും ഒപ്പുവെക്കുക അഞ്ച് കരാറുകളില്‍: ട്രംപിന്റെ അത്താഴ വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും
ന്യുഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് രാജ്യ തലസ്ഥാനത്ത് ഇന്ന് ഔദ്യോഗിക വരവേല്പ്. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് രാജ്യം വരവേല്പ് നല്‍കുക. മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാട് ഉള്‍പ്പടെ അഞ്ച് കരാറുകളിലും ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
രാവിലെ 9.45ന് മൗര്യ ഷെറാട്ടണ ഹോട്ടലില്‍ നിന്ന് ട്രംപും മെലാനിയ ട്രംപും രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെടും. പത്തര മണിക്ക് രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയില്‍ എത്തും. ഇവിടെ നടക്കുന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ട്രംപ് മോദിയുമായുള്ള ചര്‍ച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് എത്തും. 12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പുവെക്കും.
ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദി-ട്രംപ് സംയുക്ത വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്ന് നല്‍കും. ഈ പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. അധിര്‍ രഞ്ജന്‍ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."