പാസ്പോര്‍ട്ട് സേവാകേന്ദ്രം യാഥാര്‍ഥ്യമാക്കണം
കാസര്‍കോട്: കാസര്‍കോട്ട് അനുവദിച്ച് കിട്ടിയ പാസ്പോര്‍ട്ട് സേവാകേന്ദ്രം സാങ്കേതിക തടസ്സങ്ങള്‍ നീക്കി യാഥാര്‍ഥ്യമാക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് യോഗം ആവശ്യപ്പെട്ടു.
സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന പോസ്റ്റ് ഓഫിസിന് പാസ്പോര്‍ട്ട് സേവാകേന്ദ്രം കൂടി ഉള്‍പ്പെടുത്തുവാന്‍ പറ്റുന്ന രീതിയില്‍ ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ അടിയന്തിരമായി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.എസ്. അന്‍വര്‍ സാദത്ത് അധ്യക്ഷനായി. എന്‍.എം.സി.സി പ്രസിഡന്റ് സി.വി. ദീപക്ക് ഉദ്ഘാടനം ചെയ്തു.
മുന്‍ പ്രസിഡന്റുമാരായ വിനോദ് നാരായണന്, മഹേഷ് ചന്ദ്ര ബാലിഗ, കാസര്‍കോട് ഇന്‍ ചാര്‍ജ്ജ് എ.കെ. റഫീഖ്, പി. ഷാഹിന്‍, കെ.വി ഹനീഷ്, എം.എന്‍. പ്രസാദ്, മുജീബ് അഹ്മദ്, ഫാറൂഖ് കാസ്മി, മനാഫ് നുള്ളിപ്പാടി, റാഫി ബെണ്ടിച്ചാല്‍, സത്താര്‍ ആരിക്കാടി, ഷാഫി, ടി.പി. അന്‍വര്‍, എന്‍.കെ. അബ്ദുല്‍സമദ്, എന്‍.എ. അബ്ദുല്‍ഖാദര്‍, എ.കെ. ശ്യാം പ്രസാദ്, റയീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."