ബജറ്റില്‍ വാഗ്ദാന പെരുമഴകള്‍ മാത്രം: യു.ഡി.എഫ്
കാഞ്ഞങ്ങാട്: ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബജറ്റില്‍ വാഗ്ദാന പെരുമഴകള്‍ മാത്രമാണുള്ളതെന്നു യു.ഡി.എഫ്. കഴിഞ്ഞ തവണ ജില്ലയ്ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച പലതും ഇപ്പോഴും നടപ്പാക്കിയിട്ടില്ല.
ജില്ലയില്‍ മണ്ഡലം തോറും സ്റ്റേഡിയങ്ങള്‍,സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പറഞ്ഞെങ്കിലും ഇതൊന്നും നടപ്പിലാക്കിയില്ല. ജില്ലയ്ക്ക് 90 കോടി അനുവദിച്ചത് ആശ്വാസകരമാണെങ്കിലും നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പല രീതിയിലും ജില്ലയ്ക്ക് ഒരുപാട് ഫണ്ടുകള്‍ അനുവദിച്ചിരുന്നു. തുക അനുവദിക്കുന്നതില്‍ കൃത്യമായ രാഷ്ട്രീയം ധനമന്ത്രി കാണിക്കുകയും ചെയ്തു.
മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ക്കു പല കാര്യങ്ങള്‍ക്കും തുക അനുവദിക്കുന്നതില്‍ മന്ത്രി പിറകോട്ട് പോയി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ജില്ലയ്ക്കു കാര്യമായൊന്നും അനുവദിച്ചിട്ടില്ല. 90 കോടി രൂപ മൊത്തത്തില്‍ പാക്കേജായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ തുക എന്തിനെന്ന വ്യക്തതയുമില്ല.
മന്ത്രിയുണ്ടായിട്ടും ഇതു ജില്ലക്ക് ഒന്നും നല്‍കാത്ത ബജറ്റാണെന്നു യു.ഡി.എഫ് നേതാക്കളായ ഹക്കീം കുന്നില്‍, എം.സി.ഖമറുദ്ദീന്‍, വി.കമ്മാരന്‍, വി.എം.ജയദേവന്‍, അഡ്വ.സി.കെ.ശ്രീധരന്‍, എം.ഗംഗാധരന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."